മണ്ണാര്‍ക്കാട്:കോണ്‍ഗ്രസ് ചിറക്കല്‍പ്പടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്ടോബര്‍ 26ന് ശനിയാഴ്ച പൊറ്റശ്ശേരി II വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ മണ്ഡലം കോണ്‍ഗ്രസ് കണ്വെന്ഷന് തീരുമാനിച്ചു.ഏതാനം മാസങ്ങളായി ജനകീയ ആവശ്യങ്ങളോട് ഈ വില്ലേജ് ഓഫീസ് പുറം തിരിഞ്ഞ് നില്ക്കുക യാണെന്ന് കണ്വെന്ഷന് ആരോപിച്ചു. ബാങ്ക് ലോണിനാവശ്യമായ രേഖകള്‍,പാവപ്പെട്ടവരുടെ സാമൂഹ്യക്ഷേമ പെന്ഷനുകള്ക്കാ വശ്യമായ രേഖകള്‍,നിര്‍ദ്ധനരും പട്ടികജാതി പിന്നോക്ക വിഭാഗങ്ങ ളില്പ്പെട്ടവരുമായ വിദ്യാര്‍ത്ഥികളുടെ സ്കോളര്ഷിപ്പിനാവ ശ്യമായ രേഖകള്‍,ജാതി സര്‍ട്ടിഫിക്കറ്റുകള്‍,സ്ഥലം രജിസ്ട്രേഷന് ആവശ്യമായ തണ്ടപ്പേര് തുടങ്ങി രേഖകള്‍ വില്ലേജ് ഓഫീസര്‍ ഈ സേവനങ്ങളെ നിഷേധിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇതിനെതിരെ റെവന്യുമേലധികാരികള് നടപടി സ്വീകരിക്കണ മെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു.കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ റഫീഖ്,ഡിസിസി സെക്രട്ടറി സി അച്ചുതന് നായര്‍, സേവാദള്‍ ജില്ലാ ചെയര്മാന് ചെറുട്ടി മുഹമ്മദ്,ചെറുകര ബേബി,എ.വി.മുസ്തഫ,സുള്‍ഫിക്കര്‍ അലി,ജോസി,ലിറാര്‍, മുഹമ്മദ് ഗിസാന്‍,ബാലചന്ദ്രന്,സി.ടി.മൊയ്തു തുടങ്ങിയവര്‍ സംസാരിച്ചു.