നെന്മാറ: സാമൂഹ്യ, സാംസ്‌ക്കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കി വരുന്ന സി.എല്‍.എസ്.എന്‍ എക്‌സലന്‍സി അവാര്‍ഡ് 2019 വിതരണം ചെയ്തു. നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സേവന പ്രവര്‍ ത്തനങ്ങള്‍ വിലയിരുത്തിയാണ് ജില്ലയിലെ തിരഞ്ഞെടുക്ക പ്പെട്ട ഓര്‍ഗനൈസേഷന് അവാര്‍ഡ് നല്‍കിയത്. ഉമാപ്രേമന്‍ നേതൃത്വം നല്‍കുന്ന ശാന്തി മെഡിക്കല്‍ ഇന്‍ഫൊര്‍മേഷന്‍ സെന്ററിനും, അഡ്വ: പ്രേംനാഥ് നേത്യത്വം നല്‍കുന്ന വിശ്വാസിനും, ലയണ്‍സ് ക്ലബ്ബ് ഓഫ് പാലക്കാട് ഹെറിറ്റേജ് സിറ്റിക്കും, ഡോ: രഞ്ജിത് കുമാര്‍ നേതൃത്വം നല്‍കുന്ന അമൃതവാഹിനി മെഡിക്കല്‍ സെന്ററിനും, പാലക്കാട് എത്യോസിനുമാണ് അവാര്‍ഡ് നല്‍കിയത്. മുന്‍ മന്ത്രി വി.സി.കബീര്‍ മാസ്റ്റര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗ് ഡയറക്ടര്‍ അശോക് നെന്മാറ അധ്യക്ഷനായിരുന്നു. ഡോ: ശിവദാസ്, പ്രസാദ്.എം, എം.വിവേഷ്, സജീവ് തോമസ്, മുഹമ്മദ് റാഷിദ് എന്നിവര്‍ സംസാരിച്ചു.