എടത്തനാട്ടുകര:വട്ടമണ്ണപ്പുറം എ.എം.എല്‍.പി സ്‌കൂളിലെ പരിസ്ഥി തി ക്ലബിന്റെ നേതൃത്വത്തില്‍ സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍ ദിദ്വിന ക്യാമ്പ് നടത്തി. സൈലന്റ് വാലി നാഷണല്‍ പാര്‍ക്ക് സോഷിയോളജിറ്റ് ഡോ.അബ്ദുള്‍ സലാം ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം സി.മുഹമ്മദാലി അധ്യക്ഷത വഹിച്ചു .’പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം എന്ന വിഷയത്തില്‍ ബയോളജിസ്റ്റ് എ. അനുരാജും ‘വനവും-വന്യജീവി സംരക്ഷണവും’ എന്ന വിഷയ ത്തില്‍ പ്രാട്ടക്റ്റ് വാച്ചര്‍ കെ.ഒ.ജമാലുദ്ദീനും ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി, ക്യാമ്പിന്റെ ഭാഗമായി കിഴക്കന്‍ അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളും സന്ദര്‍ശിച്ചു.പ്രധാനാധ്യാപകന്‍ സി.ടി.മുരളിധരന്‍, എ. പി ആസിം ബിന്‍ ഉസ്മാന്‍, കെ.എം, ഷാഹിനാ സലീം, ടി.ഹബീബ, എം.പി.മിനീഷ, എം. ഷി ബില, പി.ടി.എ വൈസ് പ്രസിഡന്റ് മുസ്തഫ മാമ്പള്ളി എന്നിവര്‍ സംസാരിച്ചു.ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് സ്‌കൂളിലെ പരിസ്ഥിതി ക്ലബിന്റെ നേതൃത്വത്തില്‍ പഠന ക്യാമ്പ് സംഘടിപ്പിച്ചത്.