എടത്തനാട്ടുകര:അര്‍ബുദം പോലുള്ള മാരകരോഗങ്ങളാല്‍ ദുരിതം പേറുന്ന നിര്‍ധന രോഗികള്‍ക്ക് ആശ്വാസമേകാന്‍ ജീവകാരുണ്യ പദ്ധതിയില്‍ കൈകോര്‍ത്ത് തേരക്കാട്ടില്‍ ചിക്കന്‍ സെന്റര്‍ അന്റ് വെജിറ്റബിള്‍സ്.എടത്തനാട്ടുകര കോട്ടപ്പള്ള കാപ്പ് റോഡില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ മൂന്ന് ദിവസത്തെ വരുമാന മാണ് എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ സൊസൈ റ്റിക്ക് കൈമാറിയത്.സഹായധനം സ്ഥാപന ഉടമ മുഹമ്മദ് നഫാഹ് തേരക്കാട്ടിലില്‍ നിന്നും പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനറല്‍ സെക്രട്ടറി മുഹമ്മദ് സക്കീര്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ പാലിയേറ്റീവ് കെയര്‍ ഭാരവാഹികളായ നസീര്‍.പി, അലി.എം,റഹീസ്. എടത്തനാട്ടുകര , വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹി ഷമീം കരുവള്ളി,സ്ഥാപനത്തിലെ ജീവനക്കാരായ ഷാമില്‍.കെ, മുഹ്‌സിന്‍.വി.ട്ടി, ഷാജി.സി, നൗഷാദ്.പി എന്നിവര്‍ സംബന്ധിച്ചു