മണ്ണാര്‍ക്കാട്: അബുദാബി, മസ്കറ്റ്, അർമേനിയ, കുവൈറ്റ്, ദുബായ്
എന്നിവിടങ്ങളിൽ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഇന്നലെ (മെയ് 29) ജില്ലയിലെത്തിയത് 62 പാലക്കാട് സ്വദേശികളാണ്. ഇവരിൽ 20 പേർ ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. രണ്ടു പേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ള 40 പേർ വീടുകളി ൽ നിരീക്ഷണത്തിലാണ്.
അബുദാബിയിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവ ളത്തിൽ 17 പാലക്കാട് സ്വദേശികളാണ് മടങ്ങിയത്. ഇവരിൽ മൂന്നു പേർ ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കി 14 പേർ വീട്ടിൽ നിരീക്ഷണത്തിലാണ്.
മസ്കറ്റിൽ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 10 പാലക്കാട് സ്വദേശികളിൽ നാലുപേർ ഇൻസ്റ്റിറ്റ്യൂ ഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചിട്ടുണ്ട്. 6 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
അർമേനിയയിൽ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താ വളത്തിലെത്തിയ രണ്ടുപേരും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈ നിൽ പ്രവേശിച്ചു.
കുവൈറ്റിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ 13 പേരിൽ മൂന്നുപേർ ഇൻസ്റ്റിറ്റ്യൂഷൻ ക്വാറന്റൈനിൽ പ്രവേശിച്ചു. ബാക്കി 10 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.
ദുബായിൽ നിന്നും കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ത്തിയ 20 പേരിൽ എട്ടു പേർ ഇൻസ്ടിട്യുഷനൽ ക്വാറന്റൈനിൽ പ്രവേശിച്ചു. 10 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്. രോഗലക്ഷ ണങ്ങൾ കണ്ടതിനെത്തുടർന്ന് രണ്ടുപേരെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോ വിഡ് കെയർ കൺട്രോൾ സെന്ററായ ചെമ്പൈ സംഗീത കോളേജി ൽ എത്തിയവരെയാണ് ഇൻസ്റ്റിറ്റ്യൂഷനൽ ക്വാറന്റൈനിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.
ജില്ലയിൽ വീടുകളിലും കോവിഡ് കെയർ സെന്ററിലുമായി 729 പ്രവാസികള്‍ നിരീക്ഷണത്തില്‍ജില്ലയില്‍ വീടുകളിലും സർക്കാരിന്റെ കോവിഡ് കെയർ സെന്ററുകളിലുമായി നിലവിൽ 729 പ്രവാസികളാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇവരിൽ 322 പേരാണ് ഇന്‍സ്റ്റിട്യൂഷനല്‍ ക്വാറന്റൈനില്‍ ഉള്ളത്
407 പ്രവാസികൾ വീടുകളിൽ നിരീക്ഷണത്തിൽ തുടരുകയാണ്.