മണ്ണാര്‍ക്കാട്: ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ 2019 സീസണ്‍ 9 ഉപജില്ല മത്സരം മണ്ണാര്‍ക്കാട് ജിഎംയുപി സ്‌കൂളില്‍ കവയിത്രി ഡോ സുഷമബിന്ദു ഉദ്ഘാടനം ചെയ്തു.അ മാസിക ചീഫ്എഡിറ്റര്‍ എം കൃഷ്ണദാസ് അദ്ധ്യക്ഷനായി.യുടി രാമകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി.പിഎം മധു, കെ മുഹമ്മദാലി, കെകെ വിനോദ്കുമാര്‍, എആര്‍ രവിശങ്കര്‍, കെകെ മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.എം വിനോദ്കുമാര്‍ സ്വാഗതവും സി രാമന്‍കുട്ടി നന്ദിയും പറഞ്ഞു.സമാപനസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെറീഫ് ഉദ്ഘാടനം ചെയ്തു. മിനിജോണ്‍ അദ്ധ്യക്ഷയായി. എഇഒ ഒജി അനില്‍കുമാര്‍, എസ്ആര്‍ ഹബീബുള്ള,ഹെഡ്മാസ്റ്റര്‍ കെകെ വിനോദ്കുമാര്‍,കെപി അഷ്‌റഫ് , കെ ജയമണികണ്ഠകുമാര്‍, സിടി മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.സമ്മാനദാനം ഒപി ഷെറീഫ്, ഒജി അനില്‍കുമാര്‍,യുടി രാമകൃഷ്ണന്‍, എസ്ആര്‍ ഹബീബുള്ള എന്നിവര്‍ നിര്‍വ്വഹിച്ചു.പികെ കനകാധരന്‍ സ്വാഗതവുംഎം സുഭാഷ് നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!