മണ്ണാര്‍ക്കാട്:മുന്‍ മുഖ്യമന്ത്രിയും പ്രതിഭാധനനായ ഭരണാധികാരി യുമായിരുന്ന സി.എച്ച്.മുഹമ്മദ് കോയയുടെ സ്മരണാര്‍ത്ഥം കെ.എസ്.ടി.യു സംസ്ഥാന കമ്മിറ്റി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരത്തോടെ സംഘടിപ്പിച്ച പ്രതിഭാ ക്വിസ് ഉപജില്ലാതല മത്സരങ്ങള്‍ വിദ്യാര്‍ത്ഥി പങ്കാളിത്തം കൊണ്ടും സംഘാടന മികവിലും ശ്രദ്ധേയമായി.എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡണ്ട് റഷീദ് ചതുരാല അധ്യക്ഷനായി .ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി. അനില്‍കുമാര്‍,ടി.എ.സലാം മാസ്റ്റര്‍,ടി.എ. സിദ്ദീഖ് മത്സര വിജയികള്‍ക്ക് സമ്മാനതുക, പ്രശംസാ പത്രം,ശില്‍പം എന്നിവ വിതരണം ചെയ്തു.കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ കരീം പടുകുണ്ടില്‍,ജില്ലാ പ്രസിഡണ്ട് ഹമീദ് കൊമ്പത്ത്, സെക്രട്ടറി സിദ്ദീഖ് പാറോക്കോട്,കെ.പി.എ.സലീം,ഡി.എച്ച്.എസ് പ്രധാനാധ്യാപിക സൗദത്ത് സലീം, സി.എച്ച്.സുല്‍ഫിക്കറലി ,കെ.എം.സാലിഹ,പ്രതിഭാ ക്വിസ് കോ-ഓര്‍ഡിനേറ്റര്‍ സലീം നാലകത്ത്,ഉപജില്ലാ സെക്രട്ടറി പി.അന്‍വര്‍സാദത്ത് സംസാരിച്ചു. നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പ്രതിഭാ ക്വിസ് മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ എം.പി.സംഗീത്,അമൃത ഗോപാല്‍ (ഡി.ബി.എച്ച്.എസ്.എസ്,തച്ചമ്പാറ), എന്‍.എം.ഉദ്ദവ്, കെ.ഇന്ദ്ര ഹരി (എം.ഇ.എസ്.എച്ച്.എസ്.എസ്,മണ്ണാര്‍ക്കാട്),പി.നിദ ഫാത്തിമ,സി.നുഹ (ജി.ഒ.എച്ച്.എസ്എസ് എടത്തനാട്ടുകര)യു.പി വിഭാഗത്തില്‍ എന്‍.അഭിനവ്,സി.എസ്.ആര്യ(ജി.വി.എച്ച്.എസ് അലനല്ലൂര്‍), ടി.കെ.നേഹ,നിദ ഫാത്തിമ(എ.യു.പി.എസ് പയ്യനെടം) പി. മുഹമ്മദ് റയാന്‍, ഒ.അഫ്‌നാന്‍ അന്‍വര്‍ (ജി.ഒ.എച്ച്.എസ്.എസ്, എടത്തനാട്ടുകര), എല്‍.പി.വിഭാഗത്തില്‍ ആദില്‍ റഷീദ്,ടി.എച്ച്. ഷംസീര്‍(ജി.എം.യു.പി.എസ് മണ്ണാര്‍ക്കാട്),അഭിനന്ദ്,ടി.നിഷ്മ ഷെറിന്‍ (ജി.എല്‍.പി.സ്‌കൂള്‍, ചുണ്ടോട്ട്കുന്ന്) കെ.പി.ഹിബ, പി.എച്ച്.നജ(ലെഗസി യു.പി.എസ് തച്ചനാട്ടുകര) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പി.അബ്ദുല്‍ സലാം, ടി.കെ.ഹനീഫ,കെ.എ.മനാഫ്,ഹാരിസ് കോലോതൊടി, കെ.ടി.യൂസഫ്,കെ.ജി.മണികണ്ഠന്‍,സി.കെ.റിയാസ്,നസീര്‍ബാബു,എന്‍.ഷാനവാസ്, വി.പി.മുസ്തഫ, കെ.വി.ഇല്യാസ്, പി.ജംഷീര്‍, സി.വലീദ്,പി.ഹംസ,നൗഫല്‍ താളിയില്‍, കെ.സാബിറ, സി.ഫാനിഷ,സി.തന്‍സീല, കെ.എ.മുബീന,സുഹറ സിദ്ദീഖ്,കെ. ഷാഹിദ,ഷമീന,കെ.എ.മിന്നത്ത്,എ.കെ.ജലീല്‍,കെ.ഉമ്മര്‍,കെ.അസീസ് നേതൃത്വം നല്‍കി.