പാലക്കാട്:മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ-നിയമ-പിന്നാക്കക്ഷേമ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ലൈബ്രറി ഹാളില്‍ സംഘാടക സമിതി രൂപീകരിച്ചു. സാംസ്‌കാരിക വകുപ്പ് അഞ്ചു കോടി ചെലവില്‍ നിര്‍മ്മിക്കുന്ന പ്രവൃത്തികളില്‍ 2.6 കോടി സ്മൃതി മന്ദിരത്തിനും ബാക്കി തുക ശബരി ആശ്രമത്തിലെ മറ്റ് അനുബന്ധ പ്രവൃത്തികള്‍ക്കും ചെലവഴിക്കുമെന്ന് സംഘാടക സമിതി രൂപീകരണ യോഗത്തില്‍ മന്ത്രി പറഞ്ഞു. ഒരു നാടിന്റെ പ്രധാന മൂല്യങ്ങളിലൊന്നാണ് ശബരി ആശ്രമമെന്നും പരിസ്ഥിതി സൗഹൃദപരമായി സ്മൃതി മന്ദിരം നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍, പട്ടികജാതി-പട്ടിക വര്‍ഗ്ഗ-പിന്നാക്കക്ഷേമ-നിയമ-സാംസ്‌കാരിക-പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍, ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി എന്നിവര്‍ മുഖ്യ രക്ഷാധികാരികളായി സംഘാടക സമിതി രൂപീകരിച്ചു. ജില്ലയിലെ എം.പിമാര്‍, എം.എല്‍.എമാര്‍, ജില്ലാ കലക്ടര്‍ ഡി.ബാലമുരളി, ജില്ലാ പോലീസ് മേധാവി ജി. ശിവ വിക്രം, ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍, ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഗാന്ധിയന്‍ സ്റ്റഡീസ് ചെയര്‍മാന്‍ ഡോ.രാധാകൃഷ്ണന്‍ എന്നിവര്‍ രക്ഷാധികാരികളാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി ചെയര്‍പേഴ്സണും മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഷൈലജ, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, ഹരിജന്‍ സേവക് സമാജം കേരള ഘടകം ചെയര്‍മാന്‍ ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍, ജില്ല ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി.കെ നാരായണദാസ്, ഒ.വി. വിജയന്‍ സ്മാരക സമിതി സെക്രട്ടറി ടി.ആര്‍. അജയന്‍, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, എ.ഡി.എം ടി. വിജയന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരും സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍ സദാശിവന്‍ കണ്‍വീനറുമാണ്. ജനപ്രതിനിധികളെയും, വിവിധ വകുപ്പ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി നിര്‍വാഹക സമിതിയും രൂപീകരിച്ചു. ജില്ലാ ലൈബ്രറി ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.പി. ബിന്ദു, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്‍, മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ രാമചന്ദ്രന്‍, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ പ്രസന്ന കുമാരി, എ.ഡി.എം ടി. വിജയന്‍, സാംസ്‌കാരിക വകുപ്പ് ഡയറക്ടര്‍ ടി.ആര്‍ സദാശിവന്‍, ടി.ആര്‍. അജയന്‍, ഗോകുല്‍ ദാസ്, ഡോ.എന്‍ രാധാകൃഷ്ണന്‍, എം.ദേവന്‍, സജീവന്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.ഒക്ടോബര്‍ 21 ന് രാവിലെ 10 .30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്മൃതി മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കും.