കോങ്ങാട്: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡു കളുടെ കുഴിയടക്കുന്നതിനും അടിയന്തര അറ്റകുറ്റപണികള്‍ ക്കുമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി എംഎല്‍എ കെ.വി.വിജയദാസ് അറിയിച്ചു.ഒരു കോടി 33 ലക്ഷം രൂപയാണ് അനുവദിച്ചത്. മണ്ഡലത്തിലെ ഒമ്പതോളം റോഡുകള്‍ക്കായാണ് തുക വിനിയോഗിക്കുക. കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ് കോങ്ങാട് കോട്ടശ്ശേരി മുതല്‍ കാരാകുര്‍ശ്ശി കോരമണ്‍കടവ് പാലം വരെയുള്ള പ്രവൃത്തിക്ക് 25 ലക്ഷം, കാരാകുര്‍ശ്ശി കോരമണ്‍ കടവ് പാലം മുതല്‍ മണ്ണാര്‍ക്കാട് വരെ 10 ലക്ഷം, വിയ്യകുര്‍ശ്ശി – വാഴമ്പുറം റോഡ് 5 ലക്ഷം, തുപ്പനാട് മീന്‍വല്ലം റോഡിന് 15 ലക്ഷം, കാഞ്ഞിരം – പൂഞ്ചോല റോഡിന് 5 ലക്ഷം, അമ്പാഴക്കോട്-കല്ലാംകുഴി-മുതുകുറുശ്ശി റോഡിന് 25 ലക്ഷം, റീട്ടെയില്‍ വാള്‍ തൃക്കണ്ണൂര്‍-കാഞ്ഞിരപ്പുഴ റോഡ് 15 ലക്ഷം, പാലക്കാട് – പട്ടാമ്പി റോഡില്‍ പത്തിരിപ്പാല വരെ 25 ലക്ഷം, കല്ലടിക്കോട് – പാങ്ങ് റോഡിന് 8 ലക്ഷം എന്നിങ്ങനെയാണ് ഫണ്ട് അനുവദിച്ചത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!