പാലക്കാട്:സിഐടിയു പതിനാലാമത് ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച യാക്കരയില്‍ തുടക്കമാകും.പൊതുസമ്മേളന നഗരി യിലേക്കുള്ള പതാക കൊടിമര ദീപശിഖ ജാഥകള്‍ വെള്ളിയാഴ്ച വൈകീട്ട് കോട്ടമൈതാനത്ത് സംഗമിച്ചു.പതാക കെ.കെ ദിവാക രനും, കൊടിമരം എം ചന്ദ്രനും ദീപ ശിഖ വി.സി കാര്‍ത്യായനിയും ഏറ്റുവങ്ങി.രക്തസാക്ഷി സ്മൃതി കുടീരങ്ങളില്‍ നിന്നുള്ള ജാഥകള്‍ വിവിധ സ്വീകരണം ഏറ്റുവാങ്ങിയാണ് കോട്ടമൈതാനത്ത് എത്തി യത്.തുടര്‍ന്ന് സ്വാഗത സംഘം ചെയര്‍മാന്‍ എന്‍എന്‍ കൃഷ്ണ ദാസ് പതാക ഉയര്‍ത്തി.ദേശീയ സെക്രട്ടറി കെ.കെ.ദിവാകരന്‍, സിഐ ടിയു ജില്ലാ പ്രസിഡന്റ് പി.കെ.ശശി എംഎല്‍എ,ജില്ലാ സെക്രട്ടറി എം.ഹംസ,സംസ്ഥാനനേതാക്കളായഎം.ചന്ദ്രന്‍,വി.സി.കാര്‍ത്യായനി,ടി.കെ.അച്യുതന്‍,എ.പ്രഭാകരന്‍,എസ്.ബി.രാജു തുടങ്ങിയര്‍ പങ്കെടുത്തു.ശനി,ഞായര്‍ ദിവസങ്ങളില്‍ യാക്കര എസ്എ ഹാളില്‍ പ്രതിനിധി സമ്മേളനം നടക്കും.അഖിലേന്ത്യ സെക്രട്ടറി പി.നന്ദകുമാര്‍ ഉദ്ഘാടനം ചെയ്യും. 1.68 ലക്ഷം അംഗങ്ങളെ പ്രതിനിധാനം ചെയ്ത് 400 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇതര സംസ്ഥാന തൊഴിലാളി പ്രതിനിധികളായി മൂന്നു പേരും സമ്മേള ത്തില്‍ പങ്കെടുക്കും .തിങ്കളാഴ്ച പകല്‍ മൂന്നിന് വിക്ടോറിയ കോളേജ് പരിസരത്ത് നിന്നും അരലക്ഷം പേരുടെ പ്രകടനം ആരംഭിക്കും.തുടര്‍ന്ന് കോട്ടമൈതാനത്ത് ചേരുന്ന പൊതു സമ്മേളനം മന്ത്രി എകെ ബാലന്‍ ഉദ്ഘാടനം ചെയ്യും.