മണ്ണാര്‍ക്കാട്:വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ തിരുത്തണമെന്നാണവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നിയമസഭാ മണ്ഡലം കേന്ദ്രങ്ങളിലും അഗളിയിലും സായാഹ്ന ധര്‍ണ നടത്തി. മണ്ണാര്‍ക്കാട് നടന്ന ധര്‍ണ്ണ സിപിഐ ജില്ലാ സെക്രട്ടറി കെ.പി.സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു.കെ.എന്‍.സുശീല അധ്യക്ഷയായി. പി.സദക്കുള്ള, പി.ശെല്‍വന്‍,എം.ജാഫര്‍,പി.ഷംസുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. സിപിഐ മണ്ഡലം സെക്രട്ടറി പി മണികണ്ഠന്‍ സ്വാഗതവും സിപിഎം ലോക്കല്‍ സെക്രട്ടറി കെ.പി.ജയരാജ് നന്ദിയും പറഞ്ഞു.