അട്ടപ്പാടി : കോവിഡ് 19 ലോക്ക് ഡൗണില്‍ അകപ്പെട്ട വിദ്യാര്‍ഥി കളുടെ അവധിക്കാലം സര്‍ഗാത്മകമാക്കുക, മാനസിക സംഘര്‍ഷ ങ്ങള്‍ ഒഴിവാക്കുക ലക്ഷ്യമിട്ട് അട്ടപ്പാടി സമഗ്ര ആദിവാസി വിക സന പദ്ധതി, അട്ടപ്പാടി കുടുംബശ്രീ മിഷന്‍ , ഊരു സമിതികള്‍, അട്ടപ്പാടി ബാലവിഭവ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ മേഖലയിലെ ബാലസഭ, ബാലഗോത്രസഭ എന്നിവയിലെ വിദ്യാര്‍ഥി കള്‍ക്കായി ബാല വിഭവകേന്ദ്രം ഫേസ്ബുക്ക് പേജിലൂടെ ‘ആട്ടോം പാട്ടും’ ഓണ്‍ലൈന്‍ പരിപാടികള്‍ സംഘടിപ്പിച്ചു വരുന്നു. വിദ്യാര്‍ ഥികളുടെ കലാവാസനകള്‍ പരിപോഷിപ്പിക്കുന്ന സര്‍ഗാത്മക പരി പാടികള്‍ എല്ലാ ദിവസവും വൈകീട്ട് 7.30 മുതല്‍ 8 വരെയാണ് അര ങ്ങേറുന്നത്. ആറു മുതല്‍ 18 വയസ്സു വരെയുള്ള അട്ടപ്പാടിയിലെ 3000 ലധികം ഗോത്രവിഭാഗങ്ങളിലെ വിദ്യാര്‍ഥികളാണ് വീട്ടിലി രുന്ന് പരിപാടിയില്‍ പങ്കാളികളാകുന്നത്. ഓരോ ഊരുകളിലെയും മെന്റര്‍ ടീച്ചര്‍മാര്‍ ഊരുകളിലെത്തി മൊബൈല്‍ ഫോണിലൂടെ വിദ്യാര്‍ഥികളെ ഏകോപിക്കും.
വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക ടാസ്‌കുകള്‍, വിവിധ മേഖലയില്‍ കലാവൈഭവമുള്ളവരുടെ കലാപരിപാടികള്‍, വിദ്യാര്‍ഥികളുടെ കരകൗശല ഉല്‍പന്നങ്ങളുടെ പ്രദര്‍ശനം, കഥപറയല്‍ , ക്വിസ് മത്സരം, അനുഭവങ്ങള്‍ പങ്കുവെയ്ക്കല്‍, നാടന്‍ പാട്ടുകള്‍ തുടങ്ങി നിരവധി സര്‍ഗാത്മക പരിപാടികള്‍ വിദ്യാര്‍ഥികള്‍ ഡിജിറ്റല്‍ അരങ്ങില്‍ അവതരിപ്പിക്കുന്നു. ഓരോ ദിവസത്തെയും പരിപാടി കളില്‍ അതിഥികളായി ഗായിക നഞ്ചിയമ്മ ഉള്‍പ്പടെയുള്ള കലാ സാംസ്‌കാരിക മേഖലയില്‍ നിന്നുള്ളവരും വിദ്യാര്‍ഥികള്‍ക്കൊപ്പം പങ്കുചേരുന്നു. രണ്ടാഴ്ചയായി ആരംഭിച്ച പരിപാടി ഫേസ്ബുക്ക് പേജിലൂടെ 8000 ത്തിലധികം ആളുകളാണ് ദിവസവും കാണുന്നത്. ബാല വിഭവ കേന്ദ്രം എന്ന ഫേസ്ബുക്ക് പേജിലൂടെ യോ https://www.facebook.com/ബാല-വിഭവ-കേന്ദ്രം-2041834752798180 ലിങ്കിലോ പൊതുജനങ്ങള്‍ക്കും പരിപാടികള്‍ കാണാം.
സംസ്ഥാനത്തെ മറ്റ് ബാലസഭാ, ബാലഗോത്ര സഭ വിദ്യാര്‍ഥികള്‍ക്കും പരിപാടിയില്‍ പങ്കാളികളാകാന്‍ അവസരം.
സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലെ ബാലസഭാ, ബാലഗോത്ര സഭ എന്നിവയിലെ വിദ്യാര്‍ഥികള്‍ക്കും അട്ടപ്പാടി ബാല വിഭവകേന്ദ്രം ഓണ്‍ലൈന്‍ പരിപാടിയില്‍ പങ്കാളികളാകാം. താല്പര്യമുള്ളവര്‍ കലാവാസനകള്‍, സൃഷ്ടികള്‍ എന്നിവ ബാല വിഭവകേന്ദ്രം ഫേസ്ബുക്ക് പേജിലേക്കോ 9048705686 എന്ന വാട്സ് ആപ് നമ്പറിലേക്കോ മെയ് ഒന്നിന് മുമ്പ് അയക്കണം. 10 മുതല്‍ 18 വയസ്സ് വരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് മല്‍സരം. മികച്ച കലാസൃഷ്ടികള്‍ക്ക് സമ്മാനവും നല്‍കും. കലാസൃഷ്ടിക്കൊപ്പം പേര് , വയസ്സ്, വിലാസം എന്നിവയും ചേര്‍ക്കണം.
മല്‍സരങ്ങള്‍ ഇപ്രകാരമാണ്:
1 ചിത്ര രചനാ മത്സരം- വിഷയം :കോവിഡ് എന്ന മഹാമാരി
2 ഹരിത കൂട്ടം- പച്ചക്കറി നട്ടുപിടിപ്പിക്കുന്ന ഫോട്ടോ
3 കവിത രചന- വിഷയം: പ്രതീക്ഷ
4 ഡോക്യുമെന്ററി (രണ്ട് മിനിറ്റ്)- വിഷയം: അതിജീവനം
5 എന്റെ കാട് നിങ്ങളുടെയും (രണ്ട് മിനിറ്റ്)- വാര്‍ത്ത ദൃശ്യ റിപ്പോര്‍ട്ട്
6 പാഴ് വസ്തുക്കള്‍ കൊണ്ടു അലങ്കരമാക്കാം നമ്മുടെ നാടും വീടും
7 ഷോര്‍ട്ട് ഫിലിം മത്സരം( രണ്ട് മിനിറ്റ് ) വിഷയം: സാമൂഹിക അകലം സാമൂഹ്യ സുരക്ഷ
8 മണി മുത്തം- നാടന്‍ പാട്ട് മത്സരം
9 സ്നേഹപൂര്‍വ്വം മുത്തശി, മുത്തശ്ശന്- ഒരു കത്ത്
10 പരമ്പരാഗത ഉപകരണ നിര്‍മാണം.