മണ്ണാര്‍ക്കാട്:കേരള പുനര്‍ നിര്‍മ്മിതിയില്‍ ഉള്‍പ്പെടുത്തി കോങ്ങാടി നിയോജക മണ്ഡലത്തില്‍ ആദിവാസി കുടുംബങ്ങളെ പുനരധി വസിപ്പിക്കുന്നതിനായി 10 കോടി 10 ലക്ഷം രൂപ സര്‍ക്കാര്‍ അനു വദിച്ചതായി കെവി വിജയദാസ് എംഎല്‍എ അറിയിച്ചു. കാഞ്ഞിര പ്പുഴ ഗ്രാമപഞ്ചായത്തിലെ പാമ്പന്‍തോട് ആദിവാസി കോളനിയിലെ 58 കുടുംബങ്ങളെയും, വെള്ളത്തോട് ആദിവാസി കോളനിയിലെ 38 കുടുംബങ്ങളെയും,കരിമ്പ ഗ്രാമ പഞ്ചായത്തിലെ ആദിവാസി കോളനിയിലെ 5 കുടുംബങ്ങളെയും പുനരധിവസിക്കുന്നതിനാണ് തുക അനുവദിച്ചത്.ഇതില്‍ വെള്ളത്തോട് ആദിവാസി കോളനി യിലെ 38 കുടുംബങ്ങള്‍ക്ക് അനുയോജ്യമായ സ്ഥലം അവരുമായി ചര്‍ച്ച ചെയ്ത് ഏകദേശ ധാരണയായി.പാമ്പംതോട്ടിലെ ആദിവാസി കോളനികളിലെ കുടുംബങ്ങള്‍ക്ക് അവരുടെ കൃഷി,ശ്മശാനം, അംഗനവാടി, എന്നിവയുടെ അടുത്ത് തന്നെ സ്ഥലം വേണമെന്ന് നിരന്തരമായി ആവശ്യപ്പെടുന്നുണ്ട്. പുരനധിവാസത്തിനായി കണ്ടെത്തിയ സ്ഥലം അധികൃതര്‍ സന്ദര്‍ശിച്ചു.പാലക്കയം വില്ലേജില്‍ ഉള്‍പ്പെടുന്ന സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനം നടത്താനാവില്ല.പൊറ്റശ്ശേരി വില്ലേജില്‍പ്പെട്ട സമീപത്തെ 2 പ്രദേശങ്ങള്‍ നിര്‍ദേശിക്കപ്പെട്ടിരുന്നു.ഈ നിര്‍ദ്ദേശം പരിഗണിക്കാന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, തഹസില്‍ദാര്‍, ട്രൈബല്‍ ഓഫീസര്‍ എന്നിവരോട് ആവശ്യപ്പെട്ടു.ആദിവാസി കുടുംബംഗങ്ങള്‍ക്ക് വിദ്യഭ്യാസം,വെള്ളം, കളി സ്ഥലം, ശ്മശാനം തുടങ്ങിയ സൗകര്യ ങ്ങള്‍ ഉള്‍പ്പെടുന്ന ഭൂമിയാണ് അവര്‍ക്ക് സര്‍ക്കാര്‍ വാങ്ങുന്നത്. അത്തരത്തിലുള്ള ഭൂമി കണ്ടെത്തുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ചു വരികയാണ്.ഇന്ന് രാവിലെ പാമ്പംതോട് കോളനി സന്ദര്‍ശിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്,മണ്ണാര്‍ക്കാട് തഹസില്‍ദാര്‍,ട്രൈബല്‍ ഓഫീസര്‍, വാര്‍ഡ് മെമ്പര്‍,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരും കൂടെ ഉണ്ടായിരുന്നു.