അലനല്ലൂര്‍: വിശുദ്ധ റമദാനില്‍ നേടിയെടുത്ത സമര്‍പ്പണത്തിന്റെയും, സഹനത്തി ന്റെയും സന്ദേശം ഉള്‍ക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താന്‍ എല്ലാവരും തയ്യാറാക ണമെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ദാറുല്‍ ഖുര്‍ആന്‍ യൂണിറ്റിനു കീഴില്‍ എടത്തനാട്ടുകര കോട്ടപ്പള്ളയില്‍ സംഘടിപ്പിച്ച ഈദ് ഗാഹിലെ ഈദ് പ്രഭാഷണത്തില്‍, വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി ആവശ്യ പ്പെട്ടു.ഏകദൈവ വിശ്വാസമാണ് ഇസ്ലാമിന്റെ അടിത്തറ. പ്രവാചക ചര്യയാണ് നാം ജീവിത മാതൃകയാക്കേണ്ടത്. ഇത് രണ്ടും അവഗണിച്ചാല്‍ ഇസ്ലാമിക സമൂഹത്തില്‍ അസ്തിത്വ പ്രതിസന്ധി രൂക്ഷമാകുമെന്നും ഖത്തീബ് ഓര്‍മ്മപ്പെടുത്തി.കൗമാരത്തെയും യുവത്വത്തെയും കാര്‍ന്ന് തിന്നുകൊണ്ടിരിക്കുന്ന ലഹരിയെ കരുതിയിരിക്കണം. ആ ഘോഷവും ആരാധനാ കര്‍മ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്ലാം. എന്നിരി ക്കെ വിശ്വാസത്തിനും സാമൂഹിക കെട്ടുറപ്പിനും ഭംഗം വരുന്ന രീതി ആഘോഷ വേളയില്‍ നാം അനുകരിക്കരുത്. സഹജീവികളോടുള്ള കരുണയും, കരുതലും ആഘോഷത്തില്‍ പ്രതിഫലിക്കണം. ദാന ശീലങ്ങള്‍ ജീവിതചര്യയാകണമെന്നും, അര്‍ഹന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാതെ അത് നിര്‍വ്വഹിക്കാനുള്ള മനസ്സാണ് വിശ്വാസി സമൂഹം നേടിയെടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പിറന്നു വീണ മണ്ണിനു വേണ്ടിയും ഗസ്സയിലെ ഇസ്രായേല്‍ അധിനിവേശത്തിനെതിരെയും പോരാടുന്ന ഫലസ്തീന്‍ ജനതക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തി.വിസ്ഡം സ്റ്റുഡന്റ്‌സ് വിംഗിനു കീഴില്‍ വിദ്യാര്‍ഥികള്‍ക്കായി വിവിധ മല്‍സരങ്ങളും സംഘടിപ്പിച്ചു. മിഠായി വിതരണവും നടത്തി.ഈദ് ഗാഹില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.
