അലനല്ലൂര്‍: ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഈദ് ഗാഹ് നടത്തുന്നതിന് സ്വന്തം വീടി ന്റെ മുറ്റം വിട്ട് നല്‍കി അലനല്ലൂര്‍ കണ്ണംകുണ്ട് പത്മാലയം വീട്ടിലെ അനില്‍ കുമാര്‍ മാതൃകയായി. അലനല്ലൂര്‍ കണ്ണംകുണ്ട് റോഡില്‍ വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ഹിക്മ മസ്ജിദ് കമ്മറ്റിക്കാണ് ഈദ് ഗാഹ് നടത്തുന്നതിന് കുവൈറ്റില്‍ പ്രവാസ ജീവിതം നയിക്കുന്ന അനില്‍ കുമാര്‍ സ്വന്തം വീടിന്റെ മുറ്റം വിട്ട് നല്‍കിയത്. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. വി.പി. ബഷീര്‍ ഈദ് ഗാഹിന് നേതൃത്വം നല്‍കി.സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാ ന്‍ നമുക്ക് കഴിയണമെന്ന് ഈദ് ഖുതുബയില്‍ അദ്ദേഹം പ്രസ്താവിച്ചു. സ്വതന്ത്രവാദങ്ങള്‍ ക്കും അതുവഴി യുണ്ടാകുന്ന തിന്മകള്‍ക്കെതിരെയുമുള്ള പോരാട്ടവും, നന്മക്ക് വേണ്ടി യുള്ള പരിശ്രമവും റമദാനില്‍ ശേഷവും വിശ്വാസികള്‍ തുടരേണ്ടതുണ്ട്.ഏകദൈവ വിശ്വാസത്തിലധിഷ്ഠിതമായ ജീവിതക്രമമാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വിശ്വാസ മൗലി കതക്ക് വിരുദ്ധമായ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതും, സ്വികരിക്കുന്നതും സ്രഷ്ടാവി ന്റെ പരീക്ഷണങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.പലസ്തീന്‍ ജനത ക്ക് വേണ്ടി പ്രാര്‍ഥിക്കാനും, നിരാലംബര്‍ക്ക് വേണ്ടി നിലക്കൊള്ളുവാനും ഈദ് ദിനം ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.സ്ത്രീകളും കുട്ടികളും അട ക്കം നിരവധി വിശ്വാസികള്‍ ഈദ് ഗാഹില്‍ പങ്കാളികളായി.
