മണ്ണാര്‍ക്കാട്:കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ കുറ്റമറ്റതാക്കി നിയമനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് എം.എസ്.എസ് ജില്ലാ വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു.രാജ്യം നേരിടുന്ന ഗൗരവമുള്ള വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ കത്തയച്ചവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റംചുമത്തി കേസ് എടുത്ത സംഭവം പൗരാവകാശത്തിനും ജനാധിപത്യത്തിനും നേരെയുള്ള കടന്നാക്രമണമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.സംസ്ഥാന സെക്രട്ടറി കെ.വി.മുഹമ്മദ്കുട്ടിഉദ്ഘാടനം ചെയ്തു.പ്രസിഡണ്ട് എം.പി.എ. ബക്കര്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എം.കെ.അബ്ദുറഹിമാന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം.ഇസ്മയില്‍ ഫാറൂഖ്,എസ്.അലിയാര്‍ഹാജി,സി.മുഹമ്മദ് ശരീഫ്,പി. അബ്ദുല്‍സലാം, അബൂബക്കര്‍ കാപ്പുങ്ങല്‍,ഹമീദ് കൊമ്പത്ത്,പി.മൊയ്തീന്‍,കെ.പി.ടി.നാസര്‍,സിദ്ദീഖ് പാറോക്കോട്,പി.ഉമ്മര്‍,പി.അബ്ദുല്‍ഷെരീഫ്,യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്. ഫഹദ്, സെക്രട്ടറി കെ.എ. ഹുസ്‌നി മുബാറക്, സി.ഷൗക്കത്തലി,കെ.കെ.എം.സഫുവാന്‍,ഐ.മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികളായി എം.പി.എ.ബക്കര്‍ (പ്രസിഡണ്ട്),പി.മുഹമ്മദ് അബ്ദുറഹ്മാന്‍, പി.മൊയ്തീന്‍,ആലായന്‍ മുഹമ്മദാലി(വൈസ്പ്രസിഡണ്ടുമാര്‍),എം.കെ.അബ്ദുറഹിമാന്‍(സെക്രട്ടറി),എ.അബ്ദുറഹീം, സി.മുഹമ്മദ് ശരീഫ്, എം.കെ.മുഹമ്മദ്ദാലി(ജോ.സെക്രട്ടറിമാര്‍), എം.ഇസ്മായില്‍ഫാറൂഖ്(ട്രഷറര്‍),എസ്.അലിയാര്‍ ഹാജി, ഹമീദ് കൊമ്പത്ത് (സംസ്ഥാനകൗണ്‍സിലര്‍മാര്‍)എന്നിവരെ തെരഞ്ഞെടുത്തു.