ഒറ്റപ്പാലം:ജില്ലയിലെ ക്ഷേത്രസങ്കേതങ്ങളും സരസ്വതീ മണ്ഡപ ങ്ങളും വിദ്യാരംഭത്തിനൊരുങ്ങി.ചൊവ്വാഴ്ച രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ വിദ്യാരംഭ ചടങ്ങുകള്‍ തുടങ്ങും.ഭാഷാ പിതാവ് തുഞ്ചാത്താചാര്യന്റെ സ്മരണകള്‍ നിറഞ്ഞ ചിറ്റൂര്‍ തുഞ്ചന്‍ ഗുരുമഠത്തില്‍ രാവിലെ എഴുത്തിനിരുത്തല്‍ ചടങ്ങുകള്‍ നടക്കും. കിള്ളിക്കുറിശ്ശി മംഗലത്ത് മഹാകവി കുഞ്ചന്‍നമ്പ്യാരുടെ സ്മരണകള്‍ വിളങ്ങുന്ന കലക്കത്ത് ഭവനില്‍ രാവിലെ ഏഴിന് കെടാവിളക്കില്‍ നിന്നും നാട്യശാലയിലേക്ക് അക്ഷരദീപം പകരുന്നതോടെ കുരുന്നുകള്‍ക്ക് വിദ്യാരംഭം കുറിക്കല്‍ ആരംഭിക്കും.പ്രമുഖര്‍ ആചാര്യന്‍മാരാകും.മുതിര്‍ന്നവരും കവിഗൃഹത്തിനുള്ളിലെത്തി മണലില്‍ അക്ഷരങ്ങള്‍ കുറിക്കും. ഹരിശ്രീ കുറിക്കാനെത്തുന്ന കുരുന്നുകളെ സ്വീകരിക്കാനായി പ്രത്യേകം ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കവി ഗൃഹത്തിലെ നടുമുറ്റത്തിനടുത്തുള്ള അകത്തളത്തില്‍ ഒരുക്കിയ മണ്ഢപത്തില്‍ ഗ്രന്ഥകെട്ടുകളും, എഴുത്താണിയും, തുള്ളല്‍ കിരീടവും കോപ്പുകളും സരസ്വതീ പൂജയ്ക്കായി വെച്ചു. തെക്കേടത്ത് വാസുദേവന്‍ നമ്പൂതിരി ആണ് പൂജയ്ക്ക്കാ ര്‍മ്മികത്വം വഹിക്കുന്നത്. രാവിലെ 10ന് സാംസ്‌ക്കാരിക സദസ്സ് പി ഉണ്ണി എം എല്‍ എ ഉദ്ഘാടനം ചെയ്യും.തുടര്‍ന്ന് കുഞ്ചന്‍ സ്മാരകത്തിലെ കലാവിഭാഗം വിദ്യാര്‍ത്ഥികളുടെ ഓട്ടന്‍തുളളല്‍, സംഗീതാര്‍ച്ചന, മൃദംഗ വാദനാര്‍ച്ചന, നൃത്താര്‍ച്ചന എന്നിവയും അരങ്ങേറും.