അട്ടപ്പാടി:അനധികൃതമായി മണല്‍ വാരി അധികൃതരുടെ കണ്ണ് വെട്ടിച്ച് കടത്താനായി ഡാം സൈറ്റ് പ്രദേശത്ത് കോരി കൂട്ടിയിട്ട മണല്‍ പോലീസ് കണ്ടെത്തി പുഴയിലേക്ക് തിരിച്ചിട്ടു.അട്ടപ്പാടി ശിരുവാനി പുഴയില്‍ ചിറ്റൂര്‍ ഡാം സൈറ്റ് പ്രദേശത്ത് കൂട്ടിയിട്ട മണലാണ് ഷോളയൂര്‍ എസ്‌ഐ ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി പുഴയിലേക്ക് റീസ്റ്റോര്‍ ചെയ്തത്.കൂട്ടിയിട്ട രണ്ട് ലോഡോളവും അറുപത് ചാക്കുകളിലുമാക്കിയാണ് മണല്‍ സൂക്ഷിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാന ത്തിലായിരുന്നു പോലീസ് പരിശോധന.ആരെയും പിടികൂടിയിട്ടില്ല.എസ്‌ഐ ഹരികൃഷ്ണന്‍,സിപിഒമാരായ ജയകുമാര്‍,ശ്യാം,ഷറഫുദ്ദീന്‍,വിജയ് എന്നിവര്‍ ചേര്‍ന്നാണ് മണല്‍ പുഴയിലേക്ക് തിരിച്ചിട്ടത്.പ്രദേശങ്ങളില്‍ വ്യാപകമായി മണല്‍ കടത്തുന്നതായി നേരത്തെ പരാതിയുണ്ടായിരുന്നു.പ്രളയത്തിന് ശേഷം പുഴയില്‍ വന്‍തോതില്‍ മണല്‍ അടിഞ്ഞ് കൂടിയിട്ടുണ്ട്.