തച്ചനാട്ടുകര: ജനപ്രിയ ആവശ്യങ്ങള്‍ക്കും പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കുമെന്ന് വി.കെ.ശ്രീകണ്ഠന് എം.പി. തച്ചനാട്ടുകര പഞ്ചായത്തിലെ വോട്ടര്‍മാരെ കണ്ട് നന്ദി പറയാനെ ത്തിയ തായിരുന്നു അദ്ദേഹം. മുറിയംകണ്ണിയില്‍ നിന്നാണ് പര്യടനം തുടങ്ങിയത്.ചെത്തല്ലൂര്‍,കാവുംപടി,പാലോട്,മേലേ കൊടക്കാട് തുടങ്ങി 16 ഓളം കേന്ദ്രങ്ങളില്‍ വോട്ടര്‍മാരെ നേരിട്ട് കണ്ട് നന്ദി പറഞ്ഞു.ശ്രീകൃഷ്ണപുരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.രാമകൃഷ്ണന്,യു.ഡി.എഫ് നിയോജക മണ്ഡലം ചെയര്മാന് പി.ഗിരീഷന്, പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡന്റ് അലവി മാസ്റ്റര്‍, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി എം എസ് അലവി, കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റ് ഹരിഗോവിന്ദന്, ഹംസ മാസ്റ്റര്‍, വി രാമന്‍കുട്ടി ഗുപ്തന്, എന്‍ സെയ്തലവി,പി.ടി.കമറുല്‍ ലൈല തുടങ്ങിയവര്‍ എം പിയോടൊപ്പം ഉണ്ടായിരുന്നു.