മണ്ണാര്‍ക്കാട് : അട്ടപ്പാടിയിലേക്ക് വാഹനങ്ങളില്‍ കടത്തുകയായിരുന്ന 110 ലിറ്റര്‍ ഇന്ത്യ ന്‍ നിര്‍മിത വിദേശമദ്യം മണ്ണാര്‍ക്കാട് എക്‌സൈസ് പിടികൂടി. ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മറ്റൊരാള്‍ രക്ഷപ്പെട്ടു. മദ്യം കടത്താനുപയോഗിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. അട്ടപ്പാടി കള്ളമല ചിമ്മിനിക്കാട് വീട്ടില്‍ മനു (30) ആണ് പിടിയിലായത്. കള്ളമല സ്വദേശിയായ വില്‍സണ്‍ എന്നയാള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇന്ന് കാഞ്ഞിരപ്പുഴ കാഞ്ഞിരത്ത് നിന്നും ആനമൂളിയിലേക്കുള്ള റോഡില്‍ നിന്നാണ് മദ്യക്കടത്ത് പിടികൂടിയത്. രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന പരി ശോധന നടത്തിയത്. എക്‌സൈസ് പരിശോധന കണ്ട് വാഹനം നിര്‍ത്താതെ കടന്നു കളയാന്‍ ശ്രമിച്ച മനുവിനെ സാഹസികമായി പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മാരുതി കാറിലും ബൈക്കിലുമായി കടത്തുകയായിരുന്ന 150ഓളം മദ്യക്കുപ്പികള്‍ കണ്ടെടുത്തു. അട്ടപ്പാടിയിലേക്ക് മദ്യം കടത്തിയ ഇവര്‍ മുന്‍പും പിടിയിലായിട്ടുണ്ടെന്ന് എക്‌സൈസ് അറിയിച്ചു. ഓണക്കാലമായതിനാല്‍ അട്ടപ്പാടിയിലേക്ക് വന്‍തോതില്‍ മദ്യം കടത്താന്‍ സാധ്യതയുള്ളതിനാല്‍ വരും ദിവസങ്ങളിലും ശക്തമായ പരിശോധനകള്‍ നടത്തുമെ ന്നും എക്‌സൈസ് അറിയിച്ചു. അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബഷീര്‍ കുട്ടി, പ്രിവ ന്റീവ് ഓഫിസര്‍ എ.ഹംസ, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ഷിബിന്‍ ദാസ്, അശ്വന്ത്, അഖില്‍, ഡ്രൈവര്‍ അനൂപ് എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!