പാലക്കാട് : ജില്ലാ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ‘ പട്ടികവര്‍ഗ യുവതി യുവാക്ക ള്‍ക്ക് തൊഴിലും തൊഴിലവസരങ്ങളും ലഭ്യമാക്കുന്ന പദ്ധതിപ്രകാരം ജില്ലയിലെ എസ്എസ്എല്‍സി, പ്ലസ്ടു, ഐടിഐ വിജയിച്ച പട്ടികവര്‍ഗ്ഗ യുവതികള്‍ക്കായി തലശ്ശേരി നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍ മുഖേന പത്തുമാസത്തെ സി.എന്‍.സി ഓപ്പറേറ്റര്‍-വെര്‍ട്ടിക്കല്‍ മെഷീന്‍സ് സെന്റര്‍ കോഴ്‌സ് നടപ്പിലാക്കി. ജില്ലാ പട്ടികവര്‍ഗ്ഗ വികസന ഓഫീസ് മുഖേനയാണ് കോഴ്‌സ് നടപ്പാക്കിയത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കിയ 14 പേര്‍ക്ക് സൗത്ത് ഇന്ത്യയില്‍ അയണ്‍ കാസ്റ്റിംഗ് ആന്‍ഡ് കംപോണന്‍സ് നിര്‍മാണത്തില്‍ പ്രഥമ സ്ഥാനത്തുള്ള കോയമ്പത്തൂര്‍,ബാംഗ്ലൂര്‍ എന്നിവിടങ്ങളിലെ അഞ്ച് കമ്പനികളില്‍ പ്ലേസ്‌മെന്റ് ലഭിച്ചു.പ്ലേസ്‌മെന്റ് ഉത്തരവ് സംബന്ധിച്ച് ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി അധ്യക്ഷനായി. ആരോഗ്യ വിദ്യഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാബിറ ടീച്ചര്‍, ജില്ല പഞ്ചായത്ത് സെക്രട്ടറി രാമന്‍കുട്ടി,അസിസ്റ്റന്റ് കളക്ര്‍ ഡോ.എസ് മോഹനപ്രിയ മുഖ്യാതിഥി ആയി. ജില്ല പട്ടികവര്‍ഗ്ഗവികസന ഓഫീസര്‍ എം.ഷമീന, ജില്ല പഞ്ചായത്ത് ഫിനാന്‍സ് ഓഫീസര്‍ അനില്‍കുമാര്‍, എന്‍.ടി.ടി.എഫ് ജനറല്‍ മാനേജര്‍ അയ്യപ്പന്‍ എന്നിവര്‍ പങ്കെടുത്തു.