മണ്ണാര്‍ക്കാട് : ഈവര്‍ഷത്തെ പത്താംതരം തുല്യതാ പരീക്ഷ ഒക്ടോബര്‍ 21 മുതല്‍ 30 വ രെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടക്കുമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോ ഡിനേറ്റര്‍ അറിയിച്ചു.
ഉച്ചയ്ക്ക് 1.30 മുതല്‍ 4.30 വരെയാണ് പരീക്ഷ സമയം. ഒക്ടോബര്‍ 21 മലയാളം/തമിഴ്/കന്നഡ, 22ന് ഹിന്ദി, 23ന് ഇംഗ്ലീഷ്, 24ന് രസതന്ത്രം, 25ന് ഊര്‍ജതന്ത്രം, 26ന് ജീവശാസ്ത്രം, 28ന് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, 29ന് ഗണിതശാസ്ത്രം, 30ന് സോഷ്യല്‍സയന്‍സ് എന്നീ ക്രമത്തിലാണ് പരീക്ഷകള്‍ നിശ്ചയിച്ചിരിക്കുന്നത്.ജില്ലയിലെ പരീക്ഷ കേന്ദ്ര ങ്ങള്‍- ജിവിഎച്ച്എസ്എസ്വട്ടേനാട്, ജിഎച്ച്എസ്എസ് പട്ടാമ്പി, കെവി ആര്‍ എച്ച്എസ് ഷൊര്‍ണ്ണൂര്‍, ജിഎച്ച്എസ്എസ്ഒറ്റപ്പാലം ഈസ്റ്റ്, ജിജിഎച്ച്എസ്എസ് ആലത്തൂര്‍, ജി എച്ച്എസ്എസ്‌കോട്ടായി, ജിഎച്ച്എസ്എസ്‌കൊടുവായൂര്‍, ജി ബി എച്ച്എസ്എസ് നെ ന്മാറ, ജിഎച്ച്എസ്എസ്ചിറ്റൂര്‍, ജിഎംഎംജിഎച്ച്എസ്എസ് പാലക്കാട്, പി എംജി എച്ച്എസ്എസ് പാലക്കാട്, എച്ച്എസ് പറളി, എച്ച്എസ്മുണ്ടൂര്‍, എച്ച്എസ്എസ്ശ്രീകൃഷ്ണ പുരം, ജിഎച്ച്എസ്എസ്ചെറുപ്പുളശ്ശേരി, ജിഎച്ച്എസ് പൊറ്റശ്ശേരി, ജിഎച്ച്എസ് നെല്ലി പ്പുഴ, ജിഎച്ച്എസ്അഗളിഎന്നീ 18 പരീക്ഷ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക.
തുല്യതാ കോഴ്‌സ് 17-ാം ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ പരീക്ഷയ്ക്ക് ഓണ്‍ ലൈനായി രജിസ്‌ട്രേഷന്‍ നടത്തണം. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ നല്‍കുന്ന പഠനം പൂര്‍ത്തീകരിച്ച കോഴ്‌സ് സര്‍ട്ടിഫിക്കറ്റും അനുബന്ധരേഖകളും പരീക്ഷാഫീസ് സഹിതം ഈ മാസം 11നുള്ളില്‍ പരീക്ഷാകേന്ദ്രം സൂപ്രണ്ടുമാര്‍ക്ക് നല്‍കണം. സെപ്റ്റംബര്‍ 13-ാം തിയതിവരെ ഫൈനോടുകൂടി നല്‍കാം.750 രൂപയാണ് പരീക്ഷാഫീസ്. എസ്.സി, എസ്.ടി പഠിതാക്കള്‍ക്ക് ഫീസ് ഇളവുണ്ട്.
മുന്‍ വര്‍ഷങ്ങളില്‍ പത്താം തരം തുല്യത പരീക്ഷ എഴുതി വിജയിക്കാന്‍ കഴിയാത്തവ ര്‍ക്ക് പരാജയപ്പെട്ട വിഷയങ്ങള്‍ക്ക് മാത്രമായി ഒരു വിഷയത്തിന് 100/ രൂപ പ്രകാരം ഫീസടച്ച് പ്രൈവറ്റായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. സവിശേഷസഹായം ആവശ്യമുളള വര്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതമുളള അപേക്ഷ സാക്ഷരതാമിഷന്‍ മുഖാ ന്തിരം പരീക്ഷാഭവനില്‍ നല്‍കി പ്രത്യേകഅംഗീകാരം നേടേണ്ടതുണ്ട്. ഓണ്‍ലൈന്‍ രജിസ്ട്രേഷന് പരീക്ഷാഭവന്റെ ംംം.ഃലൂൗശ്മഹലിര്യ.സലൃമഹമ.ഴീ്.ശി -ല്‍ കയറി രജിസ്ട്രേഷന്‍ പേജില്‍ എത്താവുന്നതാണ്. കോഴ്സ് ഫീസും മറ്റ് കുടിശ്ശികയെല്ലാം തീര്‍ത്ത് സെന്റര്‍കോര്‍ഡിനേറ്റര്‍മാര്‍ കോഴ്സ്സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റുന്നതിനായി സെപ്റ്റംബര്‍ നാല് , അഞ്ച്, ആറ് തീയതികളില്‍ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസില്‍ എത്തേണ്ട താണെന്നും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു.