മണ്ണാര്‍ക്കാട് : കേരളത്തിലെ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ പരിശീലന സ്ഥാപനങ്ങളിലൊന്നായ പെരിന്തല്‍മണ്ണ സിസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജിയുടെ സ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പദ്ധതി രണ്ടാംഘട്ടത്തിലേക്ക് ഓണ്‍ലൈന്‍ പരീക്ഷയിലൂടെ തിരഞ്ഞെ ടുക്കപ്പെട്ട വിദ്യാര്‍ഥികളെ അനുമോദിച്ചു. മണ്ണാര്‍ക്കാട് നഗരസഭ, തെങ്കര, കുമരംപുത്തൂ ര്‍, കോട്ടോപ്പാടം, അലനല്ലൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഈ മാസം 17ന് നടത്തിയ ഓണ്‍ലൈന്‍ പരീക്ഷ യിലാണ് വിദ്യാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. മണ്ണാര്‍ക്കാട് ഫായിദ ടവറില്‍ നടന്ന അ നുമോദന സമ്മേളനം എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ഥികളെ അവസരങ്ങളുടെ പുതിയ ലോകത്തേക്ക് എത്തിക്കാന്‍ സിസ്‌കോ നട ത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ സഹായകരകമാകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിവു കളെ തിരിച്ചറിയാനുള്ള അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം.അറിവും കഴിവുകൊ ണ്ട് ജീവിതത്തെ വിജയിക്കാനാകുമെന്നും വിഗദ്ധനായ ആള്‍ക്ക് അതിജീവിക്കാനും ക ഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിസ്‌കോസ്മാര്‍ട്ട് സ്‌കോളര്‍ഷിപ്പ് പദ്ധതി രണ്ടാം ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള പങ്കാളിത്ത സര്‍ട്ടിഫിക്കറ്റും എം.എല്‍.എ. വിതരണം ചെയ്തു. സിസ്‌കോ മാനേജിംഗ് ഡയറക്ടര്‍ മൊയ്തു കിഴിശ്ശേരി അധ്യക്ഷനായി. സി.ഇ.ഒ. ഫാത്തിമത്ത് നജ്‌ല മുഖ്യപ്രഭാഷണം നടത്തി. സെന്‍ട്രല്‍ മാനേജര്‍ മുഹമ്മദ് സന്‍ജീദ്, അക്കാദമിക് ഹെഡ് ഷമീര്‍ എപ്പിക്കാട്, പ്രൊജക്ട് ഹെഡ് സി.ടി റാഫി, എച്ച്. ആര്‍. മിന്‍ഷ, എക്‌സിക്യുട്ടിവുമാരായ ഇ.കെ മുഹമ്മദ് ഷാമില്‍, കെ.പി മുഹമ്മദ് അ സ്‌ലം തുടങ്ങിയവര്‍ സംസാരിച്ചു. ഇന്ന് രണ്ടാംഘട്ട പരീക്ഷയും നടന്നു. ഇതില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സിസ്‌കോയില്‍ സ്മാര്‍ട്ട് ഫോണ്‍ എഞ്ചിനീയറിംഗ് കോ ഴ്‌സ് സൗജന്യപഠനം സാധ്യമാക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ മൊയ്തു കിഴിശ്ശേരി പറ ഞ്ഞു.
ഒന്നര പതിറ്റാണ്ടിനടുത്ത് പരിചയ സമ്പന്നതയ്‌ക്കൊപ്പം നൂതന പരിശീലന രീതികളും ഉപയോഗിക്കുക വഴിയാണ് കേരളത്തിലെ മികച്ച സ്മാര്‍ട്ട് ഫോണ്‍ പരിശീലന സ്ഥാപന മായി സിസ്‌കോ മാറിയത്. ജയപരാജയങ്ങള്‍ മാനദണ്ഡമല്ലാതെ പ്ലസ്ടു, ഡിഗ്രി കഴിഞ്ഞ ആര്‍ക്കും സിസ്‌കോയുടെ മൊബൈല്‍ ഫോണ്‍ ടെക്‌നോളജി കോഴ്‌സിന് ചേരാം. ഏറ്റ വും കുറഞ്ഞ ഫീസ് നിരക്കാണ് ഈടാക്കുന്നത്. സ്മാര്‍ട്ട് ഫോണുകളുടെ എല്ലാ മോഡലു കളും ശരിയാക്കാനുള്ള ഹൈടെക്ക് പഠനമാണ് സിസ്‌കോ വാഗ്ദാനം ചെയ്യുന്നത്.
സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജിയില്‍ ആറുമാസത്തെ ഡിപ്ലോമ പഠനം സിസ്‌കോ സാധ്യ മാക്കുന്നുണ്ട്. ഇതില്‍ രണ്ടുമാസത്തെ ട്രെയിനിംഗും നല്‍കും. എസ്.എസ്.എല്‍.സി, പ്ലസ്ടു വാണ് യോഗ്യത.അത്യാധുനിക സിലബസ് ഉപയോഗിച്ചുള്ള മികച്ച സാങ്കേതികവിദ്യ യും ഈ മേഖലയില്‍ ഉയര്‍ന്ന യോഗ്യതയും പരിചയസമ്പന്നതയുമുള്ള ഫാക്കല്‍റ്റികളാ ണ് ക്ലാസുകള്‍ നയിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടര്‍ മൊയ്തുകിഴിശ്ശേരി പറഞ്ഞു. ഏറ്റ വും പുതിയ സാങ്കേതിക വിദ്യ പരിശീലിക്കാന്‍ കഴിയുന്ന ഉപകരണങ്ങളോടുകൂടിയ ലാബ് സൗകര്യങ്ങളും പ്രായോഗിക ക്ലാസുകളും സിസ്‌കോ ഉറപ്പുനല്‍കുന്നു. കോഴ്‌സി നും പരിശീലനത്തിനും ശേഷം രണ്ട് വര്‍ഷം പരിചയസമ്പത്തുള്ള വിദ്യാര്‍ഥികള്‍ക്ക് 30,000 രൂപ മുതല്‍ 50, 000 രൂപ വരെ മാസവരുമാനമുള്ള ജോലിയും സ്ഥാപനം ഉറപ്പുനല്‍ കുന്നതിന് പുറമേ ഈ മേഖലയില്‍ സ്വന്തമായി സംരഭം തുടങ്ങാനുള്ള സഹായവും നല്‍ കുമെന്നും മാനേജ്‌മെന്റ് പറയുന്നു.
പെരിന്തല്‍മണ്ണയില്‍ കാലിക്കറ്റ് റോഡില്‍ സ്‌കൈ ഗോള്‍ഡിന് സമീപത്തെ ബേഷ കോംപ്ലക്‌സിലാണ് സിസ്‌കോ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്മാര്‍ട്ട് ഫോണ്‍ ടെക്‌നോളജി പ്രവര്‍ത്തിക്കുന്നത്. അഡ്മിഷനും മറ്റുവിവരങ്ങള്‍ക്കും ഫോണ്‍: 8089412111.