മണ്ണാര്‍ക്കാട് : അയല്‍വാസിയായ പട്ടികജാതിയില്‍പെട്ട യുവാവിനെ കല്ലു കൊ ണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന കേസിലെ പ്രതിയ്ക്ക് കോടതി ആറ് വര്‍ഷ വും മൂന്ന് മാസം തടവും വിധിച്ചു. 40,500 രൂപ പിഴയും അടയ്ക്ക ണം. അഗളി പാക്കുളം സ്വദേശി ബിനുവിനെ ആക്രമിച്ച കേസിലാണ് പാക്കുളം രാമവിലാസം സുരേഷി (34)നെ മണ്ണാര്‍ക്കാട് പട്ടികജാതി പട്ടികവര്‍ഗ പ്രത്യേക കോടതി ജഡജ് ജോമോന്‍ ജോണ്‍ ശിക്ഷി ച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമം വകുപ്പ് 323 പ്രകാരം മൂന്ന് മാസത്തെ തടവിനും 500 രൂപ പിഴ അടയ്ക്കുവാനും വിധിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു മാസത്തെ അധിക തടവ് അനുഭവിക്കണം. 324 വകുപ്പുപ്രകാരം ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയു മടയ്ക്കണം. പിഴയടയ്ക്കാത്തപക്ഷം ആറുമാസത്തെ അധികതടവ് അനുഭവിക്കണം. വകു പ്പ് 308 പ്രകാരം നാലു വര്‍ഷത്തെ കഠിനതടവും 20,000 രൂപ പിഴയുമടയ്ക്കണം. പിഴയടയ്ക്കാത്തപക്ഷം ഒരു വര്‍ഷത്തെ അധികതടവ് അനുഭവിക്കണം. പട്ടിക ജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമം വകുപ്പ് 3(2) (Va) പ്രകാരം ഒരു വര്‍ഷത്തെ കഠിനതടവും 10,000 രൂപ പിഴയും അടയ്ക്ക ണം. പിഴയടയ്ക്കാത്ത പക്ഷം ഒരുവര്‍ഷത്തെ അധികകഠിന തടവിനും ശിക്ഷി ച്ചു. പ്രതി പിഴ അടയ്ക്കുന്ന മുറയ്ക്ക് കേസിലെ അന്യായക്കാരന് 20000 രൂപ നഷ്ടപരിഹാരമായി നല്‍കാനും വിധിച്ചു. 2022 നവംബര്‍ 03നാണ് കേസിനാസ്പ ദമായ സംഭവം. മുന്‍വിരോധത്താലാണ് അയല്‍വാസിയായ യുവാവിനെ ആക്ര മിച്ചതെന്ന് പറയുന്നു. അഗളി പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അന്നത്തെ അഗ ളി ഡി.വൈ.എസ്.പിയായിരുന്ന എന്‍.മുരളീധരന്‍, സി. ഐയായിരുന്ന സലിം, എസ്.ഐയായിരുന്ന ജയപ്രസാദ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപ ത്രം സമര്‍പ്പിച്ചത്. ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. കേസില്‍ പ്രോസി ക്യൂഷന് വേണ്ടി അഡ്വ. പി. ജയന്‍ ഹാജരായി. അഗളി ഡി.വൈ.എസ്.പി. ഓഫിസിലെ സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ ദേവസ്യ അന്വേഷണത്തില്‍ ഉദ്യോഗ സ്ഥരെ സഹായിച്ചു. സീനിയര്‍ സിവില്‍ പൊലിസ് ഓഫിസര്‍ സുഭാഷിണി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.