അലനല്ലൂര്‍ : പെരുംചൂടില്‍ വലയുന്നവര്‍ക്ക് ദാഹജലവുമായി അലനല്ലൂര്‍ അര്‍ബ്ബന്‍ സഹകരണ ക്രെഡിറ്റ് സൊസൈറ്റിയുടെ തണ്ണീര്‍പ്പന്തല്‍ തുറന്നു. കണ്ണംകുണ്ട് റോഡില്‍ ഹെഡ് ഓഫിസ് പരിസരത്താണ് തണ്ണീര്‍പ്പന്തലൊരുക്കിയിട്ടുള്ളത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റംഷിക്ക് മാമ്പറ്റ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എം.സുഗതന്‍, സെക്രട്ടറി ഒ.വി.ബിനീഷ്, ഡയറക്ടര്‍ മാരായ അഡ്വ.വി.മനോജ്, ബാബു മൈക്രോടെക്, കെ.എസ്.സുനില്‍, സിന്ധു, ബാങ്ക് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.