അലനല്ലൂര്‍ : എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ.എല്‍.പി. സ്‌കൂള്‍ 113-ാം വാര്‍ഷികം ആ ഘോഷമാക്കി. മുപ്പത് വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രധാന അധ്യാ പകന്‍ പി.നാരായണന് യാത്രയയപ്പും നല്‍കി. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പത്രം വാര്‍ഷികപതിപ്പ് മഴവില്ല് എസ്.എസ്.കെ. ജില്ലാ പ്രൊജക്ട് ഓഫി സര്‍ പി.എസ്.ഷാജി എസ്.എം.സി. വൈസ് ചെയര്‍മാന്‍ അഡ്വ.സി.കെ.സുരേഷിന് നല്‍ കി പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് എം.ജിനേഷ് അധ്യക്ഷനായി. പരീക്ഷാ വിജ യികള്‍ക്കുള്ള ഉപഹാര വിതരണവും ഓട്ടോഡ്രൈമാരെ ആദരിക്കലും നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്‌ന സത്താര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാനവാസ് മാസ്റ്റര്‍, ഗ്രാമ പഞ്ചായത്ത് അംഗം പി. അക്ബറലി, എഴുത്തുദമ്പതികളായ ഇബ്‌നു അലി, സീനത്ത് അലി, പ്രധാന അധ്യാപകന്‍ പി.നരായണന്‍, മുന്‍ അറബി അധ്യാപകന്‍ സി. മുസ്തഫ, അധ്യാപകരായ സി.ജമീല, കെ.രമാദേവി, എന്‍.അലി അക്ബര്‍, പി.ജിഷ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.