മണ്ണാര്‍ക്കാട് : പൗരത്വഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ ഗ്രസ് മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നഗരത്തില്‍ നൈ റ്റ് മാര്‍ച്ച് നടത്തി. പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. നസീര്‍ ബാബു അധ്യക്ഷനായി. മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ തങ്ങള്‍ മുഖ്യപ്ര ഭാഷണം നടത്തി. ഡി.സി.സി. ജനറല്‍ സെക്രട്ടറി പി.ആര്‍.സുരേഷ്, ബ്ലോക്ക് കോണ്‍ഗ്ര സ് പ്രസിഡന്റ് അസീസ് ഭീമനാട്, കോണ്‍ഗ്രസ് നേതാക്കളായ പി.മുരളീധരന്‍, എം.സി. വര്‍ഗീസ്, പ്രേംകുമാര്‍ മാസ്റ്റര്‍, നൗഷാദ് ചേലംഞ്ചേരി, ഫിലിപ്പ്, ഹനീഫ അട്ടപ്പാടി, രാജന്‍ ആമ്പാടത്ത്, സൈദ്, സി.പി.അലി. നസീഫ് പാലക്കാഴി, ഗിരീഷ് ഗുപ്ത, അസി കാര, ആഷിക് വറോടന്‍, മുഹമ്മദ് സിബിത്ത്, ഷാനിര്‍ മണലടി, അസീര്‍ വറോടന്‍, സിനാന്‍ തങ്ങള്‍, മനോജ് തെങ്കര, സനര്‍ ബാബു, എം.അജേഷ്, ടിജോ.പി.ജോസ്, റസാക്ക് മംഗല ത്ത്, മുഹമ്മദ് ബഷീര്‍, എന്‍.കെ.ബഷീര്‍, സുബൈര്‍ പാറകോട്ട്, നാസര്‍ കാപ്പുങ്ങല്‍, ശ്യാംപ്രകാശ് മണ്ണാര്‍ക്കാട്, വാപ്പുട്ടി നിറംകുഴിയില്‍, ഫൈസല്‍ കൊടിയംകുന്ന്, മണി കണ്ഠന്‍ പുളിയത്ത്, സതീശന്‍ താഴത്തേതില്‍, കബീര്‍ ചങ്ങലീരി തുടങ്ങിയവര്‍ നേതൃ ത്വം നല്‍കി.