അലനല്ലൂര്‍: ശ്രേഷ്ഠ സമൂഹം, ഉല്‍കൃഷ്ട മൂല്യങ്ങള്‍ എന്ന പ്രമേയത്തില്‍ ജനുവരി മുതല്‍ മെയ് വരെ കേരള നദ്വത്തുല്‍ മുജാഹിദീന്‍ (കെ.എന്‍.എം) നടത്തുന്ന സംസ്ഥാന കാംപെ യിനിന്റെ ഭാഗമായി എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സമ്മേളനം വെള്ളിയഞ്ചേ രിയില്‍ നടന്നു. മുന്‍ സംസ്ഥാന സെക്രട്ടറി കെ നാസര്‍ സുല്ലമി ഉദ്ഘാടനം ചെയ്തു. ഗൂഡ ല്ലൂര്‍ പന്തല്ലൂര്‍ സലഫി മസ്ജിദ് ഖത്തീബ് പി എം സീതിക്കോയ തങ്ങള്‍ അധ്യക്ഷനായി. ഐ.എസ്.എം സംസ്ഥാന വൈസ് പ്രസിഡന്റ് അഹമ്മദ് അനസ് മൗലവി ശ്രേഷ്ഠ സമൂ ഹം ഉല്‍കൃഷ്ട മൂല്യങ്ങള്‍ എന്ന വിഷയത്തിലും മുഹമ്മദാലി മിശ്കാത്തി യഥാര്‍ത്ഥ ജീവി തത്തിലേക്ക് ഒരുങ്ങുക എന്ന വിഷയത്തിലും പ്രഭാഷണങ്ങള്‍ നിര്‍വഹിച്ചു. കെ.എന്‍. എം സംസ്ഥാന മദ്‌റസ സര്‍ഗ്ഗമേളയില്‍ വിജയിച്ചവര്‍ക്കും ലേണ്‍ ദി ഖുര്‍ആന്‍ പരീക്ഷ യില്‍ വിജയിച്ചവര്‍ക്കുമുള്ള അവാര്‍ഡ് ദാനം കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം മുന്‍ പ്രസിഡന്റ് ടി. അസൈനാര്‍ മൗലവി, കെ എന്‍ എം എഡ്യൂക്കേഷന്‍ ബോര്‍ഡ് അംഗം ഉസ്മാന്‍ മിശ്കാത്തി, കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം പ്രസിഡന്റ് കാപ്പില്‍ മൂസ ഹാജി, വൈസ് പ്രസിഡന്റ് പാറോക്കോട്ട് മമ്മി ഹാജി, ഉണ്ണിക്കമ്മു എന്നിവര്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ കെ വി അബൂബക്കര്‍ മൗലവി ആമുഖഭാഷണം നടത്തി. കെ എന്‍ എം എടത്തനാട്ടുകര നോര്‍ത്ത് മണ്ഡലം സെക്രട്ടറി പി പി സുബൈര്‍ മാസ്റ്റര്‍, ഐ എസ് എം ജില്ലാ സെക്രട്ടറി വി സി ഷൗക്കത്തലി എന്നിവര്‍ സംസാരിച്ചു.