തച്ചനാട്ടുകര: അടുക്കള മുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി പ്രകാരം തച്ചനാട്ടുകര ഗ്രാമ പഞ്ചായത്ത് മുട്ടക്കോഴികളെ വിതരണം ചെയ്തു. 2023 – 2024 സാമ്പത്തിക വര്‍ഷത്തില്‍ ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കുടുംബത്തിന് അഞ്ച് മുട്ടകോഴി കള്‍ വീതമാണ് വിതരണം ചെയ്തത്. 832 കുടുംബങ്ങള്‍ക്കാണ് സൗജന്യമായി മുട്ടകോഴി കളെ നല്‍കിയത്. ഗ്രാമസഭകളിലൂടെയാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത്. വിതര ണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം നിര്‍വ്വഹിച്ചു. പരിപാ ടിയില്‍ വൈസ് പ്രസിഡന്റ് പാര്‍വ്വതി അമ്പലത്ത്, ജനപ്രതിനിധികളായ മന്‍സൂറലി, ആറ്റബീവി, പി. സുബൈര്‍, എ. കെ വിനോദ്, ഇല്യാസ് കുന്നുംപുറത്ത്, എം. സി രമേഷ്, എം.സി രമണി, ഹംസ കാവുംപുറത്ത്, ഫൈസല്‍ അപ്പക്കണ്ടന് തുടങ്ങിയവര്‍ പങ്കെ ടുത്തു.