മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് 2023-2024 വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് വിയ്യക്കുര്‍ശ്ശി ജി.എല്‍.പി സ്‌കൂളില്‍ ഇന്റര്‍ലോക്ക് ടൈല്‍സ് വിരിച്ചത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍ ഉദ്ഘാടനം ചെയ്തു. ഡിവിഷന്‍ മെമ്പറും ക്ഷേമകാര്യ ചെയര്‍മാനുമായ മുഹമ്മദ് ചെറൂട്ടി അധ്യക്ഷനായി. ഡിവിഷന്‍ മെമ്പറുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും അഞ്ച് ലക്ഷം രൂപയാണ് പദ്ധതിയ്ക്കായി വിനിയോ ഗിച്ചത്. വാര്‍ഡ് മെമ്പര്‍ സ്മിത ജോസഫ്, പ്രധാനാധ്യാപകന്‍ അസീസ്, റഫീഖ് തോട്ടികുള യന്‍, പി.ടി.എ പ്രസിഡന്റ് എം.സി.ഗഫൂര്‍ , അധ്യാപകരായ രാജേഷ്, സുധീര്‍ തുടങ്ങിയ വര്‍ പങ്കെടുത്തു.