മണ്ണാര്‍ക്കാട് :കലര്‍പ്പുകളില്ലാത്ത കരുതലുമായി മണ്ണാര്‍ക്കാട് റൂറല്‍ സര്‍വീസ് സഹക രണ ബാങ്കിന്റെ നാട്ടുചന്ത ഒരുങ്ങി. ഫെബ്രുവരി മൂന്നിന് വൈകിട്ട് നാല് മണിക്ക് സഹ കരണ വകുപ്പ് മന്ത്രി വി.എന്‍.വാസന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് ഭരണസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നടമാളിക റോഡില്‍ ബാങ്ക് ഹെഡ് ഓഫിസിന് സമീപത്തെ ഒരേക്കര്‍ സ്ഥലത്ത് 25000 ചതുരശ്ര അടി കെട്ടിടവും 5000 ചതുരശ്ര അടി ഗോഡൗണും വിശാലമായ പാര്‍ക്കിംഗ് സൗകര്യം ഉള്‍പ്പടെയുള്ള സൗകര്യങ്ങളോടും കൂടിയാണ് നാട്ടുചന്ത പ്രവര്‍ത്തനമാരംഭിക്കുന്നത്.
കീടനാശിയോ, വിഷാംശങ്ങളോ ഇല്ലാത്ത പഴങ്ങള്‍ പച്ചക്കറികള്‍, ശുദ്ധമായ മട്ടണ്‍, ചി ക്കന്‍, ബീഫ്, മത്സ്യം, ശുദ്ധമായ സൈലന്റ്‌വാലി തേന്‍ എന്നിവ ഇവിടെ ലഭ്യമാകും. പരമാവധി വിലക്കുറവില്‍ ഗുണമേന്‍മയുള്ള പലവ്യഞ്ജനങ്ങളും ഭക്ഷ്യവസ്തുക്കളും നിത്യോപയോഗസാധനങ്ങളുമാണ് വില്‍പ്പനക്കായി ഒരുക്കുന്നത്. കര്‍ഷകരുടെ കാര്‍ഷി കോല്‍പ്പന്നങ്ങള്‍ സംഭരിക്കുന്നതിനും വിപണനം ചെയ്യുന്നതിനും സൗകര്യമൊരുക്കി യിട്ടുണ്ട്. കൂടാതെ നീതി ഡയഗ്നോസ്റ്റിക് സെന്റര്‍, കെടിഡിസി റസ്‌റ്റോറന്റ്, കോഫി ഷോപ്പ്, ബീര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ എന്നിവയുമുണ്ട്. രാവിലെ ആറ് മണി മുതല്‍ രാത്രി 9.30വരെയാണ് പ്രവര്‍ത്തനസമയം നിശ്ചയിച്ചിട്ടുള്ളത്. ബാങ്കിന്റെ ഈ ബഹുമുഖ സേവനകേന്ദ്രം നബാര്‍ഡ്, കേരളബാങ്ക് എന്നിവയുടെ സാമ്പത്തിക സഹായത്തോടെ യാണ് യാഥാര്‍ത്ഥ്യമാക്കിയത്. ‘നല്ല ആരോഗ്യത്തിന് നല്ല ഭക്ഷണം, നല്ല ആരോഗ്യത്തിന് നല്ല നടത്തം, മണ്ണാര്‍ക്കാട്ടുകാര്‍ക്ക് ഇനി ഒരൊറ്റ നടത്തം എന്നതാണ് നാട്ടുചന്തയുടെ സന്ദേശമെന്നും ഭരണസമിതി അറിയിച്ചു.
നാട്ടുചന്ത അങ്കണത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനാകും. വിവിധ പദ്ധതികളുടെ ഉദ്ഘാടനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ ടി.വി.സുഭാഷ്, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ ജി.ഗോപകുമാരന്‍ നായര്‍, കെടിഡിസി ചെയര്‍മാന്‍ പി.കെ.ശശി, കേരള ബാങ്ക് സിഇഒ പി.എസ്.രാജന്‍, മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍, സി.പി.എം ഏരിയ സെക്രട്ടറി യു.ടി. രാമ കൃഷ്ണന്‍, തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ.ഷൗക്കത്തലി തുടങ്ങിയവര്‍ നിര്‍വഹി ക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങി യവര്‍ പങ്കെടുക്കും. വാര്‍ത്താ സമ്മേളനത്തില്‍ ബാങ്ക് പ്രസിഡന്റ് പി.എന്‍.മോഹനന്‍ മാസ്റ്റര്‍, വൈസ് പ്രസിഡന്റ് റഷീദ് ബാബു, സെക്രട്ടറി എം.പുരുഷോത്തമന്‍, ഡയറക്ടര്‍ മാരായ മോഹന്‍ദാസ്, ശിവശങ്കരന്‍, മുഹമ്മദ് അഷ്‌റഫ്, എന്‍.സി.മാണിക്യന്‍, രാധാ കൃഷ്ണന്‍, സുബൈദ, സൗമ്യ, മീന പ്രകാശന്‍, റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.