അലനല്ലൂര്‍ : അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ അംഗങ്ങള്‍ക്കും ഇടപാടുകാര്‍ ക്കുമായി ബാങ്ക് നടപ്പിലാക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതി കുടുംബത്തിനൊരു കരുത ല്‍ ധനം പദ്ധതി മണ്ണാര്‍ക്കാട് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ.ജി.സാബു ഉദ്ഘാ ടനം ചെയ്തു. പ്രകൃതിദുരന്തങ്ങളിലും മഹാമാരിയിലും മറ്റു അടിയന്തര സാഹചര്യങ്ങളെ അതിജീവിക്കാന്‍ ബാങ്കിലെ അംഗങ്ങളേയും ഇടപാടുകാരെയും പ്രാപ്തമാക്കുകയാണ് കരുതല്‍ധനം പദ്ധതിയില്‍ ലക്ഷ്യം വെക്കുന്നത്. 25,000 രൂപ മുതല്‍ 3,00, 000 രൂപ വരെ പദ്ധതിയില്‍ നിക്ഷേപിക്കാം. 9 ശതമാനമാണ് പലിശ നിരക്ക്. മുതിര്‍ന്ന പൗരന്‍മാര്‍ക്ക് 9.5 ശതമാനം പലിശ ലഭിക്കും. ചുരുങ്ങിയത് അഞ്ച് വര്‍ഷവും കൂടിയ കാലാവധി പത്ത് വര്‍ഷവുമാണ്. തുക ഒന്നിച്ചോ 36 മാസ തവണകളോ ആയും നിക്ഷേപിക്കാം. കാളമ്പാറ തിരുവാലപ്പറ്റ അംഗന്‍വാടിയില്‍ നടന്ന ചടങ്ങില്‍ ബാങ്ക് പ്രസിഡന്റ് പി.പി.കെ. അബ്ദു റഹ്മാന്‍ അധ്യക്ഷനായി. സെക്രട്ടറി പി.ശ്രീനിവാസന്‍ പദ്ധതി വിശദീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം പി.എം.മധു മാസ്റ്റര്‍, ബാങ്ക് മാനേജര്‍ എം.പി.സുരേഷ്, സി.പി. അനില്‍കുമാര്‍, കെ.മാലിനി, അംഗനവാടി ടീച്ചര്‍ കെ.ലളിതകുമാരി, പത്രപ്രവര്‍ത്തകന്‍ സി.രാമന്‍കുട്ടി, പി.കുഞ്ഞന്‍, ടി.സജിത തുടങ്ങിയവര്‍ സംസാരിച്ചു.