മണ്ണാര്‍ക്കാട് : രാജ്യത്ത് വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലപാത കങ്ങളില്‍ ആശങ്ക അറിയിക്കാനും സര്‍ക്കാറിന്റെ ശ്രദ്ധ തിരിക്കുന്നതിനും വേണ്ടി പ്രധാനമന്ത്രിക്ക് കത്ത് അയച്ചതിന് അടൂര്‍ ഗോപാലക്ഷണന്‍ ഉള്‍പ്പെടെയുള്ള 49 സാംസ്‌ക്കാരിക പ്രമുഖരുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്ത നടപടിക്കെതിരെയും ആള്‍ക്കൂട്ടകൊല നിയന്ത്രിക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്നാവശ്യപ്പെട്ടും പ്രധാനമന്ത്രിക്ക് കത്തുകളയച്ചു യൂത്ത് ലീഗ് പ്രതിഷേധിച്ചു.സംസ്ഥാന വ്യാപകമായി യൂത്ത് ലീഗ് അരലക്ഷം കത്തയക്കുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മണ്ണാര്‍ക്കാട് കല്ലടി കോളേജ് പോസ്റ്റ് ഓഫീസ് തപാല്‍ പെട്ടിയില്‍ കത്ത് പോസ്റ്റ് ചെയ്ത്് സാംസ്‌കാരിക പ്രവര്‍ത്തകന്‍ കെ.പി.എസ് പയ്യനടം നിര്‍വ്വഹിച്ചു.മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ പ്രസിഡണ്ട് അര്‍സല്‍ എരേരത്ത് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍ ആമുഖ പ്രസംഗം നടത്തി. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹുസൈന്‍ കോളശ്ശേരി, റഷീദ് മുത്തനില്‍, യൂത്ത് ലീഗ് ജില്ലാ വൈ. പ്രസിഡണ്ട് മുജീബ് മല്ലിയില്‍, മണ്ഡലം ജന.സെക്രട്ടറി കെ.ടി അബ്ദുല്ല, നൗഷാദ് വെള്ളപ്പാടം, ഷമീര്‍ പഴേരി, സി.കെ സദഖത്തുല്ല, വാര്‍ഡ് മെമ്പര്‍ എ.പി മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.