മണ്ണാര്‍ക്കാട് : ദേശീയപാതയില്‍ കരിമ്പ ചെറിയപനയമ്പാടത്ത് ഓട്ടോറിക്ഷയും ബൈ ക്കുകളും കൂട്ടിയിടിച്ച് അപകടം. ഒരാള്‍ മരിച്ചു. പരിക്കേറ്റ മൂന്ന് പേരെ വട്ടമ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കരിമ്പ ഇടക്കുറുശ്ശി തറയില്‍ വീട്ടില്‍ വിക്രമ ന്റെ മകന്‍ വിഷ്ണു (22) ആണ് മരിച്ചത്. ബൈക്ക് യാത്രികരായ കരിമ്പ ഇടക്കുറുശ്ശി കുഴി കണ്ടത്തില്‍ വീട്ടില്‍ ഷാജിയുടെ മകന്‍ നിഖില്‍ (20), മേപ്പാട് വീട്ടില്‍ ബാലകൃഷ്ണന്റെ മകന്‍ വിപിന്‍ (23) , പുതുപ്പരിയാരം ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഇല്ലത്തുപറമ്പ് വീട്ടില്‍ ഉണ്ണികൃഷ്ണന്റെ മകന്‍ അനിരുദ്ധ് (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷാ ഡ്രൈവറുടെ പരിക്ക് സാരമുള്ളതല്ലെന്ന് അറിയുന്നു. ഇന്ന് രാത്രി എട്ടേകാലോടെയാ യിരുന്നു സംഭവം. മണ്ണാര്‍ക്കാട് ഭാഗത്ത് നിന്നും പാലക്കാട്ടേയ്ക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയില്‍ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് ഇടിയ്ക്കുകയായിരുന്നുവെന്നാണ് വിവരം. ഇടിയുടെ ആഘാതത്തില്‍ നിയന്ത്രണം തെറ്റി ഓട്ടോറിക്ഷ മറിഞ്ഞു. ഇതിനി ടെ മറ്റൊരു ബൈക്കും അപകടത്തില്‍പെടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.