അഗളി: അട്ടപ്പാടിയില്‍ മലഞ്ചരക്കു കടയുടെ ഭിത്തി തുരന്നു മോഷണം. കുരുമുളകും അടയ്ക്കയും പണവും നഷ്ടപ്പെട്ടു. കല്‍ക്കണ്ടി കവലയിലെ കെ.ജെ.ട്രേഡേഴ്‌സിലാണ് മോഷണം നടന്നത്. കടയുടെ പിന്‍വശത്തെ ഭിത്തി തുരന്ന് അകത്തു കയറിയ മോഷ്ടാവ് മേശയിലുണ്ടായിരുന്ന 2000 രൂപയും ചാക്കില്‍ സൂക്ഷിച്ചിരുന്ന 15 കിലോഗ്രാം അടയ്ക്ക യും 3 കിലോഗ്രാം കുരുമുളകും മോഷ്ടിക്കുകയായിരുന്നു. കളളമലയില്‍ താമസിക്കുന്ന ഷിന്റോ ജോയിയുടേതാണ് കട. അഗളി പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. പാലക്കാട്ട് നിന്നു ഡോഗ് സ്‌ക്വാഡും ശാസ്ത്രീയ കുറ്റാന്വേഷണ വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.