മണ്ണാര്‍ക്കാട് : പുകപുരയ്ക്ക് തീപിടിച്ച് രണ്ട് ക്വിന്റലോളം റബര്‍ ഷീറ്റുകള്‍ കത്തി നശിച്ചു. കുമരംപുത്തൂര്‍ പള്ളിക്കുന്ന് പതീപ്പറമ്പില്‍ ഫിലിപ്പിന്റെ വീട്ടിലെ റബര്‍ പുകപുരയ്ക്കാണ് തീപിടിച്ചത്. മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാ ക്കു ന്നതായി വീട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. റബര്‍ ഷീറ്റുകള്‍ ഉണക്കുന്നതിനായി പുകയിട്ടിരുന്നു.രാവിലെ ശക്തമായ കാറ്റുണ്ടായി രുന്നു. ഇതില്‍ തീ ആളിക്കത്തിയതാകാമെന്നാണ് കരുതുന്നത്. അസ്വ ഭാവികമായ വിധത്തില്‍ പുകഉയരുന്നത് കണ്ട് നോക്കിയപ്പോഴാണ് തീപിടിത്തം ശ്രദ്ധ യില്‍പെട്ടത്. ഉടന്‍ അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. വട്ടമ്പലം അഗ്നിരക്ഷാ നിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫിസര്‍ എ.കെ.ഗോവിന്ദന്‍കുട്ടി, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ ഷജിത് മോന്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫിസര്‍ മരാായ സന്ദീപ്, ഷോബിന്‍ദാസ്, സുജീഷ്, ഹോം ഗാര്‍ഡ് അനില്‍കുമാര്‍ എന്നിവരട ങ്ങുന്ന സംഘം സ്ഥലത്തെത്തി തീയണച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!