മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളജില്‍ എന്‍.സി.സി ആര്‍മി, നേവല്‍ വിങ്ങുകളുടെ ആഭിമുഖ്യത്തില്‍ കാര്‍ഗില്‍ യുദ്ധപോരാളികളെ അനുസ്മരിച്ചുകൊണ്ട് ‘കാര്‍ഗില്‍ വിജ യ് ദിവസ്’ ആചരിച്ചു. യുദ്ധ വീരന്മാരായ സൈനികരുടെ സ്മരണക്കായി കോളേജിലെ യുദ്ധ സ്മാരകമായ അമര്‍ജവാനില്‍ പ്രിന്‍സിപ്പല്‍ ഡോ. സി. രാജേഷ് പുഷ്പചക്രം സമര്‍ പ്പിച്ചു. എന്‍.സി.സി ആര്‍മി വിങ്ങ് ഓഫിസര്‍ ക്യാപ്റ്റന്‍ പി. സൈതലവി എന്‍.സി.സി നേവല്‍ വിങ്ങ് ഓഫീസറും കോളജ് വൈസ് പ്രിന്‍സിപ്പലുമായ ഡോ. ടി.കെ. ജലീല്‍ സീനിയര്‍ കേഡറ്റുകളായ റിയാസ്. എച്ച് അഞ്ജലി എന്നിവര്‍ നേതൃത്വം നല്‍കി.