മണ്ണാര്‍ക്കാട്: മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള മാളിക്കുന്ന് ഞറളത്ത് ശ്രീരാമ സ്വാമി ക്ഷേത്രത്തില്‍ ആറാമത് അദ്ധ്യാത്മ രാമായണ സപ്താഹ യജ്ഞത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍ ടി.ബാലചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തി ല്‍ അറിയിച്ചു. യജ്ഞാചാര്യന്‍ എ.കെ.ബി.നായര്‍, ആനന്ദവല്ലി അങ്ങേപാട്ട്, ഒ.സി.ഗോവി ന്ദന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കും.
വൈകിട്ട് അഞ്ചു മണിക്ക് ആചാര്യനെ സ്വീകരിച്ച് യജ്ഞവേദിയിലേക്ക് ആനയിക്കല്‍, ആചാര്യവരണം, രാമായണ മാഹാത്മ്യ പ്രഭാഷണം എന്നിവ നടക്കും. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.ആര്‍.മുരളി ഉദ്ഘാടനം ചെയ്യും. പാലക്കാട് ഏരിയ കമ്മിറ്റി ചെയര്‍മാന്‍ ഗംഗാധരന്‍ മാസ്റ്റര്‍, ഗായിക തീര്‍ത്ഥ സുഭാഷ് എന്നിവര്‍ വിശിഷ്ടാതിഥിക ളാകും. ചടങ്ങില്‍ പ്രദേശത്തെ എസ്. എസ്. എല്‍.സി, പ്ലസ്ടു, മറ്റ് പരീക്ഷാ വിജയികള്‍ തുടങ്ങിയവരെ അനുമോദിക്കും. ശ്രീരാമ അവതാര പൂജയ്ക്ക് ക്ഷേത്രം തന്ത്രിയും മുന്‍ ഗുരുവായൂര്‍ മേല്‍ശാന്തിയുമായ മൂര്‍ത്തി യേടം കൃഷ്ണന്‍ നമ്പൂതിരി കാര്‍മികത്വം വഹി ക്കും. ശ്രീരുദ്രധാര, ഹനുമദ്മന്ത്ര പുഷ്പാഞ്ജ ലി തുടങ്ങിയ വിശേഷാല്‍ പൂജകളുണ്ടാകും.
ആഗസ്റ്റ് ആറിന് ശ്രീരാമ പട്ടാഭിഷേകത്തോ ടെ യജ്ഞത്തിന് സമാപനമാകും. അന്നേദി വസം പുലര്‍ച്ചെ അഞ്ചു മണി മുതല്‍ മഹാ ഗണപതി ഹോമം, ഏഴിന് ഗജപൂജ, ആനയൂട്ട് എന്നിവ നടക്കും. പൈതൃകക്ഷേത്രങ്ങ ളുടെ ഗണത്തില്‍പ്പെടുന്ന ഞറളത്ത് ശ്രീരാമസ്വാ മി ക്ഷേത്രത്തിലെ സപ്താഹയജ്ഞത്തില്‍ പങ്കെടുക്കുന്നത് നാലമ്പല ദര്‍ശനത്തിന് തുല്ല്യ മാണെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കര്‍ക്കിടകമാസാചരണ ത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ എല്ലാ ദിവസവും ഗണപതിഹോമം, രാമായണ പാരായണം, ഭഗവത് സേവ എന്നിവ നടന്നുവരുന്നതായും അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ക്ഷേത്രം എക്സി ക്യുട്ടിവ് ഓഫിസര്‍ സുരേന്ദ്രന്‍ നായര്‍, ട്രസ്റ്റി ബോര്‍ഡ് അംഗം കെ.പി. രാജേന്ദ്രന്‍, നവീക രണ കമ്മിറ്റി സെക്രട്ടറി കെ.സുനില്‍ എന്നിവരും പങ്കെടുത്തു.