കോട്ടോപ്പാടം :ഗ്രാമപഞ്ചായത്ത് ഹരിത സേനാ അഗങ്ങള്‍ക്ക് കുടുംബാരോഗ്യ കേന്ദ്ര ത്തില്‍ വെച്ച് മെഡിക്കല്‍ പരിശോധന, ലാബ് പരിശോധന, ഐ.ഡി. കാര്‍ഡ് വിതരണം, വാക്‌സിനേഷന്‍ ക്യാമ്പ്, ബോധവല്‍കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. വികസന കാര്യ ചെയര്‍പേഴ്‌സണ്‍ റഫീന മുത്തനില്‍ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയര്‍മാന്‍ പാറയില്‍ മുഹമ്മദാലി മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫൗസിയ, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ വിനോദ് കുമാര്‍.പി എന്നിവര്‍ എലിപ്പനി, എച്ച് വണ്‍, എന്‍ വണ്‍ പകര്‍ച്ചപ്പനിക ളെ സംബന്ധിച്ച് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദു.എസ്, വി.ഇ.ഒ രജിത, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ.എ, ഐ.ആര്‍.ടി.സി കോ-ഓഡിനേറ്റര്‍ രൂപിക കെ സംബന്ധിച്ചു.