മണ്ണാര്‍ക്കാട്: സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ ശിവപ്രസാദ് പാലോടിനേയും വിവിധ പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ പ്രസ് ക്ലബ്ബ് മണ്ണാര്‍ക്കാട് അം ഗങ്ങളുടെ മക്കളായ ഹരിതലക്ഷ്മി, ഷാമില്‍ മുഹമ്മദ് എന്നിവരേയും പ്രസ് ക്ലബ്ബ് മണ്ണാ ര്‍ക്കാടിന്റെ നേതൃത്വത്തില്‍ ആദരിച്ചു. പ്രസിഡന്റ് സി.എം.സബീറലി മൊമെന്റോ കൈമാറി. ജനറല്‍ സെക്രട്ടറി സി.അനില്‍കുമാര്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് എ.രാജേഷ്, ജോയിന്റ് സെക്രട്ടറി ഡി.മധു, ട്രഷറര്‍ ഇ.എം.അഷ്‌റഫ്, കോഡിനേറ്റര്‍ കൃഷ്ണദാസ് കൃപ തുടങ്ങിയവര്‍ സംസാരിച്ചു.