മണ്ണാര്‍ക്കാട്: സി.പി.ഐ മണ്ണാര്‍ക്കാട് മണ്ഡലം സെക്രട്ടറി ഉള്‍പ്പടെ മൂന്ന് ജില്ലാ കമ്മിറ്റി അംഗങ്ങളും പത്ത് മണ്ഡലം കമ്മിറ്റി അംഗങ്ങളും രാജിവച്ചു. സമ്മേളനങ്ങളില്‍ വിഭാഗീ യത നടന്നുവെന്ന അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടിന്‍മേല്‍ ഒരു വിഭാഗം ജില്ലാ, മ ണ്ഡലം നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തില്‍ പ്രതിഷേ ധിച്ചാണ് രാജിയെന്നാണ് വിവരം. മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ സെക്രട്ടറിക്ക് നേരിട്ടും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ജില്ലാ സെക്രട്ടറിയ്ക്ക് തപാല്‍ മുഖേനയും രാജിക്കത്ത് കൈ മാറിയതായി അറിയുന്നു. പട്ടാമ്പിയിലും നെന്‍മാറയിലും ജില്ലാ, മണ്ഡലം നേതാക്കള്‍ ക്കെതിരെയുള്ള ജില്ലാ നേതൃത്വത്തിന്റെ നടപടിയില്‍ പാര്‍ട്ടിയില്‍ അതൃപ്തി പുകയു ന്നതിനിടെയാണ് മണ്ണാര്‍ക്കാട്ടും നേതാക്കളുടെ കൂട്ടരാജിയുണ്ടായിരിക്കുന്നത്. ഇവിടു ത്തെ ആറ് മണ്ഡലം കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാ നേതൃത്വം നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധം കൂടിയാണ് രാജിയെന്നും അറിയുന്നു. മണ്ഡലം സമ്മേളനത്തില്‍ സെക്രട്ടറി തിരഞ്ഞെടുപ്പില്‍ മത്സരം കൊണ്ട് വന്നത് ചിലരുടെ അറിവോടെയാണെന്നാണ് ആക്ഷേപം. ഇക്കാര്യം രേഖാ മൂലം കമ്മീ ഷന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവര്‍ക്കെതിരെ നടപടിയെടുത്തില്ലെന്നതും ഇക്കൂ ട്ടര്‍ ചൂണ്ടിക്കാട്ടുന്നു. മത്സരം കൊണ്ട് വന്നതും നോട്ടീസ് അയച്ചതിന് പിന്നിലുമെല്ലാം ഇഷ്ടക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണെന്നാണ് ആരോപണം. സംസ്ഥാന നേതൃത്വം ഇക്കാര്യം പരിശോധിക്കണമെന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് മരവിപ്പിച്ച് എം.എല്‍.എ ഉള്‍ പ്പെടുന്ന ജില്ലാ മണ്ഡലം നേതാക്കള്‍ക്കെതിരെയുള്ള നടപടി റദ്ദാക്കാന്‍ ഇടപെടുകയും വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്. അല്ലാത്ത പക്ഷം ലോക്കല്‍, ബ്രാഞ്ച് സെക്രട്ടറി മാര്‍ ഉള്‍പ്പടെ കൂടുതല്‍ നേതാക്കള്‍ അടുത്തഘട്ടത്തില്‍ രാജിക്കൊരുങ്ങുകയാണെ ന്നാണ് സൂചന. അതേ സമയം 21 അംഗ മണ്ഡലം കമ്മിറ്റിയില്‍ 13 പേര്‍ രാജിവച്ചതോടെ കമ്മിറ്റിയില്‍ ഇനി ക്വാറം തികയാത്ത സാഹചര്യവും സംജാതമാകും. നിയമസഭാ തെര ഞ്ഞെടുപ്പില്‍ സി.പി.ഐ സ്ഥിരമായി മത്സരിക്കുന്ന മണ്ഡലങ്ങളിലൊന്നായ മണ്ണാര്‍ക്കാ ട്ടെ പാര്‍ട്ടി നേതാക്കളുടെ കൂട്ടരാജി വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കും വഴി യൊരുക്കാനാണ് സാധ്യത.