തച്ചനാട്ടുകര: തെങ്ങില്‍ നിന്നും വീണ് ചെത്തുതൊഴിലാളി മരിച്ചു.കുണ്ടൂര്‍ക്കുന്ന് ചെ ങ്ങണക്കാട്ടില്‍ ജയപ്രസാദ് (ഉണ്ണി-35 )ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് സം ഭവം. വീടിന് സമീപം കൊടുന്നോട് ഭാഗത്തുള്ള തെങ്ങിന്‍ തോപ്പില്‍ കള്ള് ചെത്താനാ യി കയറിയതായിരുന്നു. ഇതിനിടെ താഴേക്ക് വീഴുകയായിരുന്നു. സാരമായി പരിക്കേറ്റ യുവാവിനെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ അപ്പു. മാതാവ്: കല്ല്യാണി. ഭാര്യ: ശ്രീഷ്മ. മക്കള്‍:അമയ,ആവിഷ്,അദ്വിക്.