കോട്ടോപ്പാടം: തിരുവിഴാംകുന്ന് നാലുശേരിക്കുന്നില്‍ കാട്ടാനകള്‍ വ്യാപകമായി വാഴ കൃഷി നശിച്ചു.വെള്ളാരംകോട് പാടത്തെ മാട്ടായി രാമകൃഷ്ണന്റെ 200 ഓളം വാഴകളാണ് നശിപ്പിച്ചത്. നശിപ്പിച്ചതിലേറെയും കുലച്ച വാഴകളാണ്. തിങ്കളാഴ്ച്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ഇവിടെ കാട്ടാനകളിറങ്ങിയത്. ഓണ വിപണി ലക്ഷ്യമാക്കി ഇറക്കില്ല കൃഷിയാണ് നശിച്ചത്.കാല്‍പാടുകളുടെ അടിസ്ഥാനത്തില്‍ രണ്ട് ആനകളാണ് കൃഷി യിടത്തിലെത്തിയെതെന്നാണ് നിഗമനം. പാട്ട ഭൂമിയില്‍ വായ്പ്പയെടുത്താണ് കൃഷിയി റക്കിയത്. തുടക്കത്തില്‍ തന്നെ ഭീമമായ നഷ്ടമാണ് വന്നത്.അര്‍ഹമായ നഷ്ടപരിഹാരം ബന്ധപ്പെട്ടവര്‍ തരണമെന്ന് രാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷവും ഇതേസ മയം ആനകള്‍ ഇവിടെ എത്തിയിരുന്നു. അന്ന് രാമകൃഷ്ണന്റെ 500 വാഴകള്‍ നശിപ്പിച്ചു. നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ടവരെ സമീപിച്ചെങ്കിലും ഇതുവരെയും ലഭിച്ചിട്ടില്ലെ ന്നും രാമകൃഷ്ണന്‍ പറഞ്ഞു.