എടത്തനാട്ടുകര: നാടിന് അഭിമാനമായി ചാര്‍ട്ടേട് അക്കൗണ്ടന്റ് നേടിയ കിളയപ്പാട ത്തെ എം.കെ ഫര്‍സാന തസ്‌നിയെ എം.എസ്.എഫ് എടത്തനാട്ടുകര മേഖലാ കമ്മിറ്റി അനുമോദിച്ചു. മേഖലാ മുസ്ലിം ലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി ഹംസപ്പ ഉദ്ഘാടനം ചെയ്ത് സ്‌നേഹോപഹാരം സമ്മാനിച്ചു. എം.എസ്.എഫ് മേഖലാ പ്രസിഡന്റ് മന്‍സൂര്‍ സി.എ അധ്യക്ഷനായി. നിയോജക മണ്ഡലം പ്രസിഡന്റ് ടി.കെ സഫുവാന്‍, ട്രഷറര്‍ അഫ്‌സല്‍ കൊറ്റരായില്‍, മുസ്ലിം ലീഗ് മേഖലാ പ്രസിഡന്റ് പി.ഷാനവാസ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി കരീം പടുകുണ്ടില്‍, ട്രഷറര്‍ ടി.പി മന്‍സൂര്‍ മാസ്റ്റര്‍, വനിത ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി റഫീഖ പാറോക്കോട്ട്, അബ്ദു മാസ്റ്റര്‍ മറ്റത്തൂര്‍, പി.അക്ബര്‍ അലി, മഠത്തൊടി അലി, കെ.അബൂബക്കര്‍ മാസ്റ്റര്‍, നാണി പൂളക്കല്‍, റഷീദ് മാസ്റ്റര്‍ ചതുരാല, നൗഷാദ് പുത്തന്‍ക്കോട്ട്, മഠത്തൊടി റഹ്മത്ത്, റഹീസ് എടത്തനാട്ടുകര, നിജാസ് ഒതുക്കുംപുറത്ത്, മുഹ്‌സിന്‍, ഫവാസ് പൂക്കോടന്‍, പി.ഷാമില്‍, സി.പി ഷബീബ്, നജ്ഹാന്‍ പടിക്കപ്പാടം, സി.ഷിഹാബുദ്ധീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം.എസ്.എഫ് മേഖലാ സെക്രട്ടറി മുസ്തഫ പൂക്കാടംഞ്ചേരി സ്വാഗതവും ട്രഷറര്‍ ഉനൈസ് മഠത്തില്‍ നന്ദിയും പറഞ്ഞു.