മണ്ണാര്‍ക്കാട്: സംസ്ഥാനത്തെ ട്രഷറി മേഖല രാജ്യത്തെ ശ്രദ്ധേയമായ പൊതുധനകാര്യ സംവിധാനമാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. മണ്ണാര്‍ക്കാട് സബ് ട്രഷറിക്ക് പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാ രിക്കുകയായിരുന്നു മന്ത്രി. ട്രഷറികള്‍ കേന്ദ്ര-സംസ്ഥാന ധനകാര്യ ബന്ധത്തിന്റെ രക്തനാഡിയാണ്. ധനകാര്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും നന്നായി നടത്തുക എന്നത് ട്രഷ റി ഓഫീസുകളുടെ ഉത്തരവാദിത്തമാണ്. ട്രഷറിയെ ഏറ്റവും കൂടുതല്‍ സ്നേഹിക്കുന്ന ത് പെന്‍ഷന്‍കാരാണെന്നും ട്രഷറി ഓഫീസുകളില്‍ പെന്‍ഷന്‍കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
സുരക്ഷ പരിഗണിച്ച് ബയോമെട്രിക് സംവിധാനത്തിലാണ് ട്രഷറികള്‍ പ്രവര്‍ത്തിക്കു ന്നത്.പ്രളയവും കോവിഡും ബാധിച്ച 2021 മാര്‍ച്ചില്‍ കേരളത്തിന്റെ നികുതി വരുമാനം 47,000 കോടിയായിരുന്നു. ഇത് 2023 ആയപ്പോഴേക്കും 70,000 കോടി രൂപയിലേക്ക് എത്തി. കിഫ്ബി കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ചെലവഴിച്ചത് 16,000 കോടിയിലധികം രൂപ യാണ്. എല്ലാ മണ്ഡലത്തിലും കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കു ന്നുണ്ട്. തൊഴില്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ധാരാളം പദ്ധതികളും അതിന് ആവശ്യമായ അനുബന്ധ സൗകര്യങ്ങളും ഒരുക്കി കൊടുക്കുന്നതില്‍ സര്‍ക്കാര്‍ വള രെയധികം ശ്രദ്ധ ചെലുത്തുന്നുണ്ട്. അതിന് ഉദാഹരണമാണ് തിരുവനന്തപുരത്തെ സയ ന്‍സ് പാര്‍ക്ക്. ഇതിലൂടെ ധാരാളം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും പുതിയ സംരംഭങ്ങള്‍ തുടങ്ങാനും സാധിക്കും.
മറ്റ് സംസ്ഥാനങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ പി.എസ്.സി കൂടുതല്‍ ഒഴി വുകള്‍ കണ്ടെത്തുകയും നികത്തുകയും ചെയ്യുന്നുണ്ട്. അനാവശ്യമായ ചെലവുകള്‍ കുറച്ച് ലീക്കേജുകള്‍ ഉണ്ടാവാതെ മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി. എം.എല്‍.എമാ രായ അഡ്വ. കെ. പ്രേംകുമാര്‍, അഡ്വ. കെ. ശാന്തകുമാരി എന്നിവര്‍ മുഖ്യാതിഥികളായി. മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍മാന്‍ സി. മുഹമ്മദ് ബഷീര്‍, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായ ത്ത് പ്രസിഡന്റ് (ഇന്‍ചാര്‍ജ്) മുഹമ്മദ് ചെറൂട്ടി, അലനല്ലൂര്‍, കോട്ടോപ്പാടം, തച്ചനാട്ടുകര, കുമരംപുത്തൂര്‍, തെങ്കര, കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ, കാരാകുറുശ്ശി ഗ്രാമപഞ്ചായ ത്ത് പ്രസിഡന്റുമാരായ കെ. ഹംസ, ജസീന അക്കര, കെ.പി.എം സലീം, കെ.കെ ലക്ഷ്മി ക്കുട്ടി, എ. ഷൗക്കത്തലി, സതി രാമരാജന്‍, ഒ. നാരായണന്‍കുട്ടി, എ. പ്രേമലത, മണ്ണാര്‍ക്കാ ട് നഗരസഭാ കൗണ്‍സിലര്‍ സി.പി പുഷ്പാനന്ദ്, ട്രഷറി വകുപ്പ് ഡയറക്ടര്‍ വി. സാജന്‍, ട്രഷ റി ഡെപ്യൂട്ടി ഡയറക്ടര്‍ ഐ. ബിന്ദു, ജില്ലാ ട്രഷറി ഓഫീസര്‍ വി. വിജയലക്ഷ്മി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.