മണ്ണാര്‍ക്കാട്: സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സഹായത്തോടെ നടപ്പാക്കി വരുന്ന കാര്‍ഷിക യന്ത്ര വത്കരണ ഉപ പദ്ധതിക്കു കീഴില്‍ കാര്‍ഷിക യന്ത്രങ്ങളും ഉപകരണങ്ങളും വിള വെടുപ്പാനന്തര, വിളസംസ്‌കരണ, മൂല്യ വര്‍ധിത പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഉപക രണങ്ങളും യന്ത്രങ്ങളും സബ്സിഡിയോടെ അനുവദിക്കുന്നു. വ്യക്തിഗത ഗുണഭോക്താ ക്കള്‍ക്ക് 40 ശതമാനം മുതല്‍ 60 ശതമാനം വരെയും കര്‍ഷകരുടെ കൂട്ടായ്മകള്‍, എഫ്.പി ഒകള്‍, വ്യക്തികള്‍, പഞ്ചായത്തുകള്‍ തുടങ്ങിയവയ്ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ വാടക കേന്ദ്രങ്ങള്‍ (കസ്റ്റം ഹയറിംഗ് സെന്ററുകള്‍) സ്ഥാപിക്കുന്നതിന് പദ്ധതി തുകയുടെ 40 ശതമാനം സാമ്പത്തിക സഹായവും യന്ത്രവത്കരണ തോത് കുറവായ പ്രദേശങ്ങളില്‍ യന്ത്രവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് ഫാം മെഷീനറി ബാങ്കുകള്‍ സ്ഥാപിക്കു ന്നതിന് കര്‍ഷക ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം രൂപയുടെ പദ്ധതിക്ക് പരമാവധി 80 ശതമാനം എന്ന നിരക്കില്‍ എട്ട് ലക്ഷം രൂപയും സാമ്പത്തിക സഹായം അനുവദിക്കും.
പദ്ധതി പൂര്‍ണമായും ഓണ്‍ലൈനായാണ് നടപ്പാക്കുന്നതെന്നതിനാല്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ഓഫീസുകളില്‍ പോകേണ്ടതില്ല. പദ്ധതിയില്‍ അംഗമാകുന്നതിന് http://agrimachinery.nic.in/index എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.2023-2024 സാമ്പത്തിക വര്‍ഷം വ്യക്തിഗത ഗുണഭോക്താക്കളുടെ അപേക്ഷകള്‍ ഓണ്‍ലൈനായി ഈ പോര്‍ട്ട ലില്‍ ഓഗസ്റ്റ് ഒന്നു മുതല്‍ നല്‍കാം. കാര്‍ഷിക യന്ത്രവത്കരണ പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കും ജില്ലകളിലെ കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസുമായോ ആലപ്പുഴ, കോഴി ക്കോട് എന്നിവിടങ്ങളിലെ കൃഷി എക്സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസുമായോ, സ്ഥലത്തെ കൃഷി ഭവനുമായോ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2306748, 0477-2266084, 0495-2725354.