മെഷീന്‍ സ്ഥാപിച്ചത് ആറ് ലക്ഷം രൂപ ചെലവില്‍
മണ്ണാര്‍ക്കാട്: ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്ന തിനായി മണ്ണാര്‍ക്കാട് നഗരസഭയിലെ എം.സി.എഫില്‍ പ്ലാസ്റ്റിക് ബെയ്‌ലിങ് സ്ഥാപിച്ചു. നഗരസഭയുടെ 2022-23 സാമ്പത്തിക വര്‍ഷത്തെ പദ്ധതിയിലുള്‍പ്പെടുത്തി ആറ് ലക്ഷം രൂപ മുടക്കിയാണ് ബെയ്‌ലിങ് മെഷീന്‍ സ്ഥാപിച്ചത്. ഹരിതകര്‍മ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കല്ല്, ഇരുമ്പ് എന്നിവയില്ലാതെ കൃത്യമായി വേര്‍തിരിച്ച് ബെയ് ലിങ് മെഷീനില്‍ നിക്ഷേപിച്ച ശേഷം മെഷീന്റെ സഹായത്തോടെ അമര്‍ത്തുന്ന തോടെ ഈ പ്ലാസ്റ്റിക്കുകള്‍ 50 കിലോഗ്രാമുള്ള അടുക്കുകളായി മാറും. ഇതോടെ മാലിന്യ കൂമ്പാരം കുറയുന്നതോടൊപ്പം എം.സി.എഫുകളില്‍ മാലിന്യ ശേഖരണത്തിന് കൂടുത ല്‍ സ്ഥലം ലഭ്യകുകയും ചെയ്യും. 7.5 എച്ച്.ബി മോട്ടോര്‍ ഉപയോഗിച്ചാണ് ബെയ്‌ലിങ് മെഷീന്‍ പ്രവര്‍ത്തിക്കുന്നത്.