മണ്ണാര്‍ക്കാട്: താലൂക്കില്‍ തെരുവുനായ ശല്ല്യവും ആക്രമണവും അറുതിയില്ലാതെ തുട രുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് മണ്ണാര്‍ക്കാടിന് അനുവദിച്ച എ.ബി.സി കേന്ദ്രം തുടങ്ങാ നാകാതെ പ്രതിസന്ധിയില്‍. അനുയോജ്യമായ സ്ഥലം കിട്ടാത്തതാണ് മുഖ്യകാരണം. തെരുവുനായ്ക്കളെ കൊല്ലാതെ വംശവര്‍ധനവ് തടയുന്നതിനും പേവിഷ ബാധ നിയ ന്ത്രണത്തിനുമായാണ് എ.ബി.സി പദ്ധതി നടപ്പാക്കുന്നത്. പാലക്കാട് ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് 2015-16 കാലത്താണ് ജില്ലയില്‍ പദ്ധതി ആരംഭിച്ചത്. പാലക്കാട്, ആലത്തൂര്‍, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, ഒറ്റപ്പാലം താലൂക്കുകളില്‍ എ.ബി.സി കേ ന്ദ്രം തുറക്കാനായിരുന്നു തീരുമാനം. സ്ഥലമില്ലാത്തത് വിലങ്ങുതടിയായപ്പോള്‍ മണ്ണാര്‍ ക്കാടിന് എ.ബി.സി കേന്ദ്രം നഷ്ടമായി. ഇത് കൊടുവായൂര്‍ പഞ്ചായത്തിലേക്ക് അനുവ ദിക്കുകയും അവിടെ പ്രവര്‍ത്തനമാരംഭിക്കുകയും ചെയ്തു.

താലൂക്കില്‍ നഗരഗ്രാമ വ്യത്യാസമില്ലാതെ മിക്കയിടങ്ങളിലും നായ്ക്കള്‍ വലിയ ശല്ല്യ വും വെല്ലുവിളിയുമായി മാറിയ സാഹചര്യമാണ് നിലവില്‍. ജില്ലയില്‍ തെരുവുനായ ആക്രമണത്തിന്റെ 25 ഹോട്ട്സ്പോട്ടുകളില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തും മണ്ണാര്‍ക്കാട് നഗരസഭയും ഉള്‍പ്പെട്ടിട്ടുള്ളത് തെരുവുനായശല്ല്യത്തിന്റെ രൂക്ഷത വെളിവാക്കുന്നു. നഗരസഭയില്‍ തെരുവുനായശല്യത്തിനെതിരെ പരാതി വ്യാപകമായപ്പോള്‍ രണ്ട് വര്‍ ഷം മുമ്പ് നഗരസഭ ചെയര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ മുണ്ടേക്കരാടുള്ള തന്റെ സ്വന്തം സ്ഥലത്ത് തെരുവുനായ വന്ധ്യംകരണത്തിന് സൗകര്യമൊരുക്കി നല്‍കിയിരുന്നു.നൂറ് കണക്കിന് നായകളെ വന്ധ്യംകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് നിലച്ചു. ജില്ലയില്‍ ഇതിനകം അമ്പതിനായിരം നായ്ക്കളെ എ.ബി.സി പദ്ധതി പ്രകാരം വന്ധ്യം കരിച്ചിട്ടുണ്ട്.

ഓരോ ബ്ലോക്കിന് കീഴിലും എ.ബി.സി സെന്റര്‍ സ്ഥാപിക്കാനാണ് സര്‍ക്കാര്‍ ഉത്തരവ്. തെരുവുനായ്ക്കളെ പിടികൂടി വന്ധ്യംകരിക്കുന്നതിനുള്ള കേന്ദ്രം ആരംഭിക്കുന്നതിന് അമ്പത് സെന്റ് സ്ഥലമെങ്കിലും വേണം. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ സ്ഥലമില്ലെന്നതാണ് പ്രശ്നം. തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ പക്കലുള്ള സ്ഥലം വിട്ടുകിട്ടുന്നതിനായി ബ്ലോക്ക് പഞ്ചായത്ത് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി യെങ്കിലും ഫലമുണ്ടായില്ല. സ്ഥലം കണ്ടെത്തുന്നതിനായി ഗ്രാമ പഞ്ചായത്തുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഊര്‍ജിതമായ ശ്രമം തുടരുന്നതായും മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് ആക്ടിങ് പ്രസിഡന്റ് ചെറൂട്ടി മുഹമ്മദ് പറഞ്ഞു. വൃത്തിയും വെടിപ്പും എയര്‍കണ്ടീഷന്‍ സൗകര്യമുള്ളതുമായ കെട്ടിടം നിര്‍മിക്കണമെന്നാണ് എ. ബി.സി നിയമത്തില്‍ പറയുന്നത്. ഓപ്പറേഷന്‍ തിയേറ്റര്‍, നായകളെ പാര്‍പ്പിക്കാനുള്ള കൂടുകള്‍, നായപിടുത്തക്കാര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം എന്നിവയെല്ലാം കെട്ടിട ത്തില്‍ ഒരുക്കണം. ഒരു നായയെ വന്ധ്യംകരിക്കുന്നതിന് 1500 രൂപയാണ് ചെലവ്. ജില്ലാ പഞ്ചായത്ത് എല്ലാ വര്‍ഷവും പത്ത് ലക്ഷം പദ്ധതിക്ക് വേണ്ടി മാറ്റി വെയ്ക്കാറുണ്ട്. ബാക്കി തുക ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും നഗരസഭകളും നീക്കി വെക്കുന്നുണ്ട്. അത് കൊണ്ട് തന്നെ എ.ബി.സി കേന്ദ്രം തുടങ്ങാന്‍ ഫണ്ടൊരു തടസ്സമേ അല്ല. സ്ഥലം കിട്ടിയാല്‍ വേഗത്തില്‍ കെട്ടിടം നിര്‍മിച്ച് സ്‌ക്വാഡിനെ നിയോഗിച്ച് എ .ബി.സി കേന്ദ്രം തുടങ്ങാന്‍ തയ്യാറാണെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ ഉറപ്പു നല്‍കുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!