മണ്ണാര്‍ക്കാട്: ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) മുഖ്യ / ഒന്നാം സപ്ലിമെന്ററി അ ലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്നവര്‍ക്കും ഇതുവരെ അപേക്ഷ നല്‍കാ ന്‍ കഴിയാതിരുന്നവര്‍ക്കും രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റിന് ജൂലൈ 20ന് വൈ കീട്ട് അഞ്ചുവരെ അപേക്ഷിക്കാം. തെറ്റായ വിവരങ്ങള്‍ അപേക്ഷയില്‍ ഉള്‍പ്പെട്ടതിനാ ല്‍ അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നിരാകരിക്കപ്പെട്ടവര്‍ക്കും രണ്ടാം സപ്ലിമെ ന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിന് അപേക്ഷ പുതുക്കുന്നതിനുള്ള സൗകര്യ മുണ്ട്. അപേക്ഷ നല്‍കുന്നതിന് പത്താംതരം പഠിച്ച സ്‌കൂളിലെയോ, തൊട്ടടുത്ത സര്‍ ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി (വൊക്കേഷണല്‍) സ്‌കൂളുകളിലെയോ കമ്പ്യൂട്ടര്‍ ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്താം. www.admissi on.dge.kerala.gov.in se Higher Secondary (Vocational) Admission F¶ t]Pn Candidate Login നിര്‍മിച്ച ശേഷം ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കല്‍ പൂര്‍ത്തിയാക്കാം. മുഖ്യ/ഒന്നാം സപ്ലിമെന്റി അപേക്ഷിച്ച കുട്ടികള്‍ അപേക്ഷ പുതുക്കുന്നതിന് കാന്‍ഡിഡേറ്റ് ലോഗിനിലെ APPLIC ATION എന്ന ലിങ്കിലൂടെ അപേക്ഷയില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ അവ വരുത്തി പുതിയ ഓപ്ഷനുകള്‍ നല്‍കി അപേക്ഷ അന്തിമമായി നല്‍കണം.