അലനല്ലൂര്‍: സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സീറ്റുകളില്‍ നിലനില്‍ക്കുന്ന പ്രാദേ ശിക അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച പ്രൊഫ. വി. കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പുറത്തു വിടണമെന്ന് അല്‍ ഹിക്മ അറബിക് കോളേജ് വി സ്ഡം സ്റ്റുഡന്റ്‌സ് യൂണിയന്‍ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു. ഓരോ വര്‍ഷവും നടപ്പിലാക്കുന്ന മാര്‍ജിനല്‍ സീറ്റ് വര്‍ദ്ധന നിലവിലുള്ള പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന് മാത്രമല്ല, അത് വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ തന്നെ ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. കൂടുതല്‍ ബാച്ചുകള്‍ അനുവദിച്ചു കൊണ്ടല്ലാതെ നിലവിലുള്ള പ്രതിസന്ധി പരിഹരി ക്കുക സാധ്യമല്ല. അതിന് സര്‍ക്കാര്‍ അതിന് തയ്യാറാകണം
മലബാറിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം ഒന്നര പതിറ്റാണ്ട് കാലത്തിലധികമായി ഓരോ അധ്യയന വര്‍ഷാരംഭത്തിലും ഉയര്‍ന്ന് വരുന്ന വിദ്യാഭ്യാസ പ്രതിസന്ധിയാണ്. പുതിയ അധ്യയന വര്‍ഷത്തെ ഏകജാലക അഡ്മിഷന്‍ പ്രക്രിയ തുടങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. ഉന്നത വിദ്യാഭ്യാസത്തിനായി ദേശീയ നിലവാരമുള്ള സ്ഥാപനങ്ങ ളിലെത്തുന്ന മലബാറിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാ യിട്ടുണ്ട്. എന്നാല്‍ നിലവിലെ പ്ലസ് വണ്‍ സീറ്റ് ക്ഷാമം വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠന ത്തിനെ നിരുത്സാഹപ്പെടുത്തുമെന്നതില്‍ സംശയമില്ല. മലബാറിനോട് സര്‍ക്കാര്‍ വി വേചനപരമായ സമീപനം പുലര്‍ത്തുന്നു എന്ന ആരോപണം ഗൗരവമുള്ളതാണ്. അത് പരിശോധിച്ചു എസ്.എസ്.എല്‍.സി. പരീക്ഷ വിജയിച്ച മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും മതിയായ സീറ്റുകള്‍ ഉറപ്പ് വരുത്താനാവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ള ണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ക്യാംപസ് വിംഗ് ചെയര്‍മാന്‍ അസ്ഹര്‍ ചാലിശ്ശേരി ഉദ്ഘാടനം ചെയ്തു. വി ഷൗക്കത്തലി അന്‍സാരി അധ്യക്ഷത വഹിച്ചു. കോളേജ് ചെയ ര്‍മാന്‍ അബ്ദുല്‍ കബീര്‍ ഇരിങ്ങല്‍തൊടി, വൈസ് പ്രിന്‍സിപ്പല്‍ റിഷാദ് പൂക്കാടഞ്ചേരി, എം അബ്ദുല്‍ സലാം മാസ്റ്റര്‍, മുഹമ്മദ് ഷഫീഖ് അല്‍ ഹികമി അന്നദീരി, അബ്ദുള്ള വസീം കാവനൂര്‍, മന്‍ഷൂക് അല്‍ അസ്ഹരി, അഹ്മദ് കബീര്‍ വര്‍ക്കല, ഷാഫി വല്ലപ്പുഴ, ഇജാസ് മണ്ണാര്‍ക്കാട് തുടങ്ങിയവര്‍ സംസാരിച്ചു. 2023-’24 അധ്യയന വര്‍ഷത്തെ യൂണിയ ന്‍ ഭാരവാഹികളായി പ്രസിഡന്റ് അഹ്മദ് കബീര്‍ വര്‍ക്കല, സെക്രട്ടറി മുഹമ്മദ് ഷാഫി വല്ലപ്പുഴ, ട്രഷറര്‍ ഇജാസ് അഹ്മദ് മണ്ണാര്‍ക്കാട്, യൂണിയന്‍ അഡൈ്വസര്‍ അനൂസ് മഞ്ചേ രി, വൈസ് പ്രസിഡന്റുമാരായി മുര്‍ഷിദ് കരുവരട്ട, സഹല്‍ മഷ്ഹൂര്‍ കരിങ്കല്ലത്താണി, അഫ്‌സല്‍ പാലക്കാട്, റബീഹ് കണ്ണൂര്‍, ജോയിന്റ് സെക്രട്ടറിമാരായി നാഷിദ് ചെറു കോട്, സിറാജ് വെള്ളിയഞ്ചേരി, മുഹമ്മദ് ഹസ്സന്‍ ഇടുക്കി, ആദില്‍ പാലക്കാഴി, നബ്ഹാ ന്‍ വണ്ടൂര്‍ എന്നിവരെ തിരഞ്ഞെടുത്തു.